ഉണ്ണീശോയെ കാണാന്‍ വന്ന ജ്ഞാനികളെ പുല്‍ക്കൂട്ടിലെത്തിക്കാന്‍ കാരണമായത് വഴികാട്ടിയായ നക്ഷത്രമാണ്. അതുപോലെ ക്രിസ്തുവിലേക്ക് നമ്മെ അടുപ്പിക്കുന്ന നക്ഷത്രമാണ് പരിശുദ്ധ അമ്മ. മത്താ: 2:1-2 ല്‍ ജ്ഞാനികളെ നയിച്ച നക്ഷത്രത്തെക്കുറിച്ച് നാം വായിക്കുന്നുണ്ട്. ഇതുപോലെയാണ് പരിശുദ്ധ അമ്മയുടെ കാര്യവും. ഈശോയിലേക്ക് നമ്മെ അടുപ്പിക്കുന്ന നക്ഷത്രമാണ് പരിശുദ്ധ അമ്മ. അതുപോലെ തന്നെ സുവിശേഷവല്‍ക്കരണത്തിന്റെ താരകവുമാണ് പരിശുദ്ധ അമ്മ.
2007 ലെ ദനഹാത്തിരുനാള്‍ദിനത്തില്‍ പോപ്പ് ബെനഡിക്ട്പതിനാറാമനാണ് മാതാവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. സുവിശേഷവല്‍ക്കരണത്തിന്റെ നക്ഷത്രമായ കന്യാമറിയത്തിന്റെ മാധ്യസ്ഥതയിലൂടെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ക്രിസ്ത്യാനികള്‍ പ്രകാശത്തിന്റെ മക്കളായി ജീവിക്കുകയും ലോകത്തിന്റെ .യഥാര്‍ത്ഥവെളിച്ചമായ ക്രിസ്തുവിലേക്ക് മനുഷ്യരാശിയെ നയിക്കുകയും ചെയ്യട്ടെയെന്നാണ് അന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞത്. ദനഹാത്തിരുനാള്‍ ആചരിക്കുന്ന വേളയില്‍ ഇക്കാര്യം നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കട്ടെ.