പ്രസാദഗിരി ദേവാലയത്തില്‍ സിനഡു കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന ഫാ. ജോണ്‍ തോട്ടുപുറത്തെ മര്‍ദിക്കുകയും ബലിപീഠത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് എക്യുസിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ട വൈദികനെ മെത്രാന്മാര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഭവത്തെ സീറോ മലബാര്‍സഭാ സിനഡ് ശക്തമായി അപലപിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ഫാ. ജോണ്‍ തോട്ടുപുറത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.