വത്തിക്കാന്‍ സിറ്റി: ക്രൈസ്തവസഭകള്‍ തമ്മിലുള്ള ഐക്യം പ്രധാനപ്പെട്ടതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് കത്തോലിക്കാ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. അര്‌മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എരിത്രയന്‍, മലങ്കര,സിറിയക് ഓര്‍ത്തഡോക്‌സ് സഭകളില്‍ നിന്നുള്ളവരാണ് സംഗമത്തില്‍ പങ്കെടുത്തത്. വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍ എല്ലാ പാരമ്പര്യങ്ങളിലുമുളള ക്രൈസ്തവരോടുള്ള ഐക്യം നാം അനുഭവിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. കാരുണ്യസംവാദങ്ങളും സത്യസംവാദങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നവയാണ് ഇത്തരം സംഗമങ്ങളെന്നും പാപ്പ അഭിപ്രായപ്പെട്ടു.