വത്തിക്കാന്‍ സിറ്റി: രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയുടെ പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാത്രി പാപ്പ ശാന്തമായി വിശ്രമിക്കുകയും വെന്റിലേറ്ററിന്റെ സഹായം നിര്‍ത്തിവയ്ക്കുകയും ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാര്‍ച്ചു രണ്ടിന് വത്തിക്കാന്‍ കാര്യാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും മോണ്‍. എഡ്ഗാര്‍ പേ്ഞ്ഞപാറയും പാപ്പായെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഓക്‌സിജന്‍തെറാപ്പി ഇപ്പോഴും നല്കിവരുന്നുണ്ടെന്നും ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.