Monday, March 10, 2025
spot_img
More

    മാര്‍ച്ച് 10- ഔര്‍ ലേഡി ഓഫ് ദ വൈന്‍

    ഡൊമിനിക്കന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള മനോഹരമായ ദേവാലയമാണ് ഇറ്റലിയിലെ ടുസ്‌ക്കാനിയിലുളള ഔര്‍ ലേഡി ഓഫ് ദ വൈന്‍ എന്ന് ആബട്ട് ഓര്‍സിനി എഴുതുന്നു. റോം പ്രോവിന്‍സിലെ മൗണ്ട് സിമിനോയ്ക്ക് ചുവടെയാണ് വിറ്റെര്‍ബോ എന്ന നഗരം. അവിടെ 34 ഇടവകകളും 8 സന്യസ്ത ഭവനങ്ങളും 18 സന്യാസിനി ഭവനങ്ങളുമുണ്ട്. അവിടെ രണ്ട് ഡൊമിനിക്കന്‍ കോണ്‍വെന്റുകളുണ്ട്. ഔര്‍ ലേഡി ഓഫ് ദ ഓക്കും സാന്താ മരിയ ദെ ഗ്രാഡിയും. പുരാതനമായ ഡൊമിനിക്കന്‍ കോണ്‍വെന്റുകളാണ് ഇവ.

    എങ്കിലും ഇപ്പോള്‍ അവ റിട്രീറ്റ് ഹൗസുകളായിട്ടാണ് ഉപയോഗിക്കുന്നത്, വിറ്റെര്‍ബോയില്‍ മാസ്‌ട്രോ ബാപ്റ്റിസ്റ്റ് മാഗനാനോ എന്നു പേരുളള ദൈവഭക്തനായ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ ഭ്ക്തനുമായിരുന്നു അയാള്‍. അയാളൊരിക്കല്‍ ഒരു ചിത്രകാരനെ വിളിച്ചുവരുത്തി പരിശുദ്ധ അമ്മയുടെ ചിത്രം വരയ്ക്കാന്‍ നിയോഗിച്ചു. ഉ്ണ്ണീശോയെ കൈയിലെടുത്തുപിടിച്ചുനില്ക്കുന്ന ചിത്രമായിരുന്നു അയാള്‍ക്ക് വരയ്‌ക്കേണ്ടിയിരുന്നത്. അപ്രകാരം വരച്ച ചിത്രം അദ്ദേഹം ഒരു ഓക്കുമരത്തില്‍ സ്്ഥാപിച്ചു. അമ്പതുവര്‍ഷത്തോളം ആ ചിത്രം ഓക്കുമരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കഴിഞ്ഞു. ആ സമയങ്ങളിലൊക്കെ ചില സ്ത്രീകള്‍ മാത്രമേ മാതാവിനു മുമ്പില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയിരുന്നുള്ളൂ.

    ഈ സമയം തന്നെ ഡൊമിനിക്കന്‍ വൈദികനായ ആല്‍ബെര്‍്ട്ടി ഒരു ആശ്രമം സ്ഥാപിച്ചു. ബാഗ്നയ്ക്കും വിറ്റെര്‍ബോയ്ക്കും ഇടയില്‍ ഒരു നിധിയുണ്ടെന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. അതറിഞ്ഞ് പലരും അവിടെ ഖനനം നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. കന്യാമാതാവിന്റെ ചിത്രമാണ് യഥാര്‍ത്ഥത്തിലുള്ള നിധിയെന്ന് അദ്ദേഹം അവരെ അറിയിച്ചു. ആ ചിത്രം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. കാരണം അദ്ദേഹത്തിന് മാതാവിന്‌റെ ആ ചിത്രത്തോട് അത്രത്തോളം ഭക്തിയുണ്ടായിരുന്നു. അതുപോലെ ബര്‍ത്തലോമിയോ എന്ന സ്്ത്രീക്കും മാതാവിന്റെ ഈ ചിത്രത്തോട് ഭക്തിയുണ്ടായിരുന്നു. അവള്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. ഒരു ദിവസം ഈ ചിത്രം തന്റെ വീട്ടിലേക്ക് അവര്‍ കൊണ്ടുപോയി. സായാഹ്നപ്രാര്‍ത്ഥനയ്ക്കു ശേഷം നോക്കിയപ്പോള്‍ മാതാവിന്റെ ഈ ചിത്രം കാണാതെ പോയിരിക്കുന്നതായി അവള്‍ മനസ്സിലാക്കി. അവള്‍ ആ പഴയ ഓക്കുമരത്തിന്റെഅടുക്കലേക്കോടി.

    അത്ഭുതകരമെന്ന് പറയട്ടെ മാതാവിന്റെ ചിത്രം അവിടെ തിരികെയെത്തിയിട്ടുണ്ടായിരുന്നു. മുന്തിരിവള്ളികള്‍ അതിനെ ചുറ്റിയിട്ടുമുണ്ടായിരുന്നു. അവള്‍ വീണ്ടും ആ രൂപംവീ്ട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഓരോ തവണയും ഓക്കുമരത്തില്‍ തന്നെ ചിത്രം തിരികെയെത്തി. എന്നാല്‍ ഇതൊന്നും അവള്‍ ആരോടും പറഞ്ഞില്ല. 1467 ഓഗസ്റ്റില്‍ ആ പ്രദേശം മുഴുവന്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. എവിടെയും മരണത്തിന്റെ സംഹാരതാണ്ഡവം. അപ്പോള്‍ എല്ലാവരും മാതാവിന്റെ ആ ചിത്രത്തെക്കുറിച്ച് ഓര്‍മ്മിച്ചു,. അവര്‍ ഓക്കുമരത്തില്‍ പ്രതിഷ്ഠി്ച്ചിരിക്കുന്ന മാതാവിന്റെ ചിത്രത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു മുപ്പതിനായിരത്തോളം പേരാണ് മാതാവിന്റെ കരുണയ്ക്കായി യാചിച്ചത്. പെട്ടെന്ന് തന്നെ പ്ലേഗ് ബാധ നിലച്ചു. നാല്പതിനായിരത്തോളം പേര്‍ നന്ദിയര്‍പ്പിക്കാനായി വീണ്ടും മാതാവിന്റെ മുമ്പിലെത്തി.

    1467 ല്‍ പോപ്പ് പോള്‍ രണ്ടാമന്‍ അവിടെ ഒരുദേവാലയം നിര്‍മ്മിക്കാന്‍ അനുവാദം നല്കിയ സെന്റ് പോള്‍ ഓഫ് ദ ക്രോസ്, ഇഗ്നേഷ്യസ് ലെയോള, മാക്‌സിമില്യന്‍ കോള്‍ബെ എന്നിവരെല്ലാം ഈ മരിയരൂപത്തോട് വണക്കമുള്ളവരായിരുന്നു. 1986 ല്‍ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിറ്റെര്‍ബോ രൂപതയുടെ പ്രത്യേക മധ്യസ്ഥയായി ഔര്‍ ലേഡി ഓഫ് ദ ഓക്കിനെ പ്രഖ്യാപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!