മുനമ്പം ഐതിഹാസിക സമരത്തിൻ്റെ നൂറ്റമ്പതാം ദിനം (മാർച്ച് പതിനൊന്നാം തീയതി ചൊവ്വാഴ്ച) നീതിക്കു വേണ്ടിയുള്ള സഹനസമരം നയിക്കുന്നത് സ്വന്തം വിയർപ്പൊഴുക്കി നേടിയ പണം കൊണ്ട് ആ ഭൂമി വാങ്ങിയ ഇന്നത്തെ വയോധികരാണ്….
ഭൂഅവകാശം കവർന്നെടുക്കുന്ന വഖഫ് ബോർഡ് എന്ന കൊള്ളസംഘത്തിൻ്റെ സാന്നിധ്യം ഒരു വശത്ത്… അവർക്ക് നിയമപരിരക്ഷ നല്കുന്ന, ലോകത്ത് ഒരിടത്തും ഇല്ലാത്ത, ഒരു കിരാത നിയമം മറുവശത്ത്… അതിനെ പൊതിഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന, ഒരായുസ്സു മുഴുവൻ തങ്ങൾ പിന്തുണയ്ക്കുകയും വോട്ടു ചെയ്തു ജയിപ്പിക്കുകയും ചെയ്തിട്ടുള്ള, ഇടതു-വലത് പ്രസ്ഥാനങ്ങൾ ഒരു അപശകുനം പോലെ തലയ്ക്കു മുകളിലും …
ഒടുവിൽ, അവർ തീരുമാനിച്ചു – അവരുടെ കിടക്കകളും ചാരുകസേരകളും വിട്ട് സമരപ്പന്തലിലേക്ക് വടിയും കുത്തിപ്പിടിച്ചു ചെല്ലാൻ…
സംഘടിത വോട്ട് ബാങ്കിനു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളേ, തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനങ്ങളേ, നിങ്ങൾ ലജ്ജിച്ച് തലതാഴ്ത്തുക…