വത്തിക്കാന്‍ സിറ്റി: രോഗീശുശ്രൂഷകര്‍ കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ നല്കിയ മധ്യാഹ്നപ്രാര്‍ത്ഥനാസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ തുടര്‍ച്ചയായി നാലു ഞായറാഴ്ചകളില്‍ പതിവുപോലെയുളള മധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പാപ്പായുടെ സന്ദേശം എഴുതിവായിക്കുകയായിരുന്നു. നോമ്പുകാലത്തെക്കുറിച്ചുള്ള സന്ദേശത്തില്‍ തന്റെ ആശുപത്രിവാസത്തെക്കുറിച്ചും പാപ്പ പറയുന്നുണ്ട്്. തന്റെനീണ്ട ആശുപത്രിവാസത്തിനിടയില്‍ സേവനൗത്സൗക്യവും പരിചരണത്തിലുള്ള ആര്‍ദ്രതയും താന്‍ അനുഭവിച്ചറിയുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള എല്ലാ സേവനങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.