വര്‍ഷം 1128. സോയിസണ്‍സ് നഗരത്തില്‍ പ്ലേഗ് ബാധ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുടര്‍ച്ചയായ ആറുദിവസം മാതാവിന്റെ ദേവാലയത്തിലെത്തി സഹായത്തിനായി നിലവിളിച്ചപേക്ഷിച്ചു. ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമെന്നോണം പരിശുദ്ധ അമ്മ മാലാഖമാരാല്‍ അകമ്പടി സേവിച്ച് അവിടെ പ്രത്യക്ഷപ്പെട്ടു, ആ അത്ഭുതത്തിന് സാക്ഷികളായ ആളുകള്‍ തങ്ങള്‍ സൂഖംപ്രാപിച്ചതായി വിശ്വസിച്ചു. ഇതിനുള്ള നന്ദിസൂചകമായി മാതാവിന്റേതായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പില്‍ ചുംബിച്ച് എല്ലാവരും നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ബോസോ എന്നൊരു വ്യക്തി ഇതിനെതിരെ അപഹസിച്ചുസംസാരിച്ചു. മാതാവിന്റെ ചെരുപ്പെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തരമാണെന്ന് അയാള്‍ പറഞ്ഞു. അയാള്‍ പറഞ്ഞവസാനിപ്പിച്ചതും രൂക്ഷമായ വേദന അയാളുടെ കാതുകളില്‍ അനുഭവപ്പെട്ടു. കണ്ണുകളാവട്ടെ ശിരസില്‍ നിന്ന് വഴുതിപ്പോകുന്നതുപോലെയും തോന്നി. പെട്ടെന്ന് വലിയൊരു മുഴ അയാളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു അയാള്‍ അലറി നിലവിളിച്ചുകൊണ്ട് മാതാവിന്റെ രൂപത്തിന്റെ അടുക്കലേക്കോടി. മാതാവിന് മാത്രമേ തന്നെ രക്ഷിക്കാനാവൂ എന്ന് അയാള്‍ക്കറിയാമായിരുന്നു.
പെട്ടെന്ന് തന്നെ ആശ്രമാധിപ മാതാവിന്റെ ചെരിപ്പ് എടുത്തുകൊണ്ടുവരികയും അയാളുടെ മീതെ കുരിശുവരയ്ക്കുകയും ചെയ്തു. തല്‍ക്ഷണം അയാള്‍ സുഖംപ്രാപിച്ചു. പശ്ചാത്താപ വിവശനായ അയാള്‍ പിന്നീട് ദേവാലയത്തില്‍ തുടര്‍ന്നുള്ള കാലം ശുശ്രൂഷ ചെയ്തു. നിരവധി രോഗസൗഖ്യങ്ങള്‍ ഈ ദേവാലയത്തിലുണ്ടായി ഫ്രഞ്ചുവിപ്ലവകാലത്ത് തിരുശേഷിപ്പുകള്‍ പലതും നശിപ്പിക്കപ്പെട്ടു.