ആഗോള കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. വത്തിക്കാന്‍ പുറത്തുവിട്ട 2025 ലെ പൊന്തിഫിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ 139 കോടിയായിരുന്നത് ഇപ്പോള്‍ ഒരു കോടി വര്‍ദ്ധിച്ച് 140 ്ല്‍ എത്തിനില്ക്കുകയാണ്. 1.15 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ളത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും അതില്‍ തന്നെ കോംഗോ രാജ്യം ഒന്നാമതുമാണ്. അഞ്ചരക്കോടിയുള്ള കോംഗോ കഴിഞ്ഞാല്‍ മൂന്നരക്കോടി ജനങ്ങളുമായി നൈജീരിയ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.
ആഗോളകത്തോലിക്കാസഭയിലെ 11% കത്തോലിക്കരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം കത്തോലിക്ക വിശ്വാസികളുള്ള ഫിലിപ്പീന്‍സും രണ്ടുകോടിയിലധികം (2.3) കത്തോലിക്ക വിശ്വാസികളുള്ള ഇന്ത്യയുമാണ് ഏഷ്യയില്‍ ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങള്‍.