കൊച്ചി: വഫഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയത് സ്വാഗതാര്‍ഹമാണെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം ലഭിക്കുമെന്നും കത്തോലിക്കാകോണ്‍ഗ്രസ്. മുനമ്പം പ്രശ്‌നപരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. ഇതിനായി മുന്നിട്ടിറങ്ങിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കു്‌നനു. പുതിയ വഖഫ് നിയമത്തില്‍ ന്യൂനപക്ഷ ്അവകാശങ്ങളെ ബാധിക്കുന്ന ഭാഗങ്ങളോടു യോജിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഭേദഗതി അതേപോലെ നിലനിര്‍ത്തണം. കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.