“മാതാവു കൂടെയുള്ളതുകൊണ്ട് ഞാന്‍ സുരക്ഷിതന്‍”

വത്തിക്കാന്‍ സിറ്റി: മാതാവ് കൂടെയുള്ളതുകൊണ്ട് താന്‍ സുരക്ഷിതനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരികെയെത്തിയപ്പോഴായിരുന്നു പാപ്പായുടെ ഈ പ്രതികരണം. 31 ാമത് അപ്പസ്‌തോലിക പര്യടനമായിരുന്നു ഇത്തവണ പാപ്പായുടേത്. എല്ലാ യാത്രകള്‍ക്കു മുമ്പും ശേഷവും അദ്ദേഹം സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.

യാത്രയ്ക്കു മുമ്പും തിരികെയെത്തിയപ്പോഴും എല്ലായ്‌പ്പോഴും ഞാന്‍ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്നു. മാതാവിനോട്. പരിശുദ്ധ മറിയം എന്റെ യാത്രകളില്‍ എല്ലായ്‌പ്പോഴും ഒരു അമ്മയെ പോലെ കൂടെയുണ്ട്. എന്റെ വാക്കുകളെയും പ്രവൃത്തികളെയും നിരീക്ഷിച്ചുകൊണ്ട് അമ്മ എന്റെ കൂടെയുണ്ട്. പാപ്പ പറഞ്ഞു.

നാലാം നൂറ്റാണ്ടില്‍ അത്ഭുതം നടന്ന സ്ഥലത്താണ് ഇന്ന് സെന്റ് മേരീ മേജര്‍ ബസിലിക്ക നിലയുറപ്പിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates