ഷൈമോൻ തോട്ടുങ്കൽ
ബർമിങ്ഹാം: വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷൻ പ്രൊപ്പോസഡ് മിഷനുകളിലും നടന്ന ഗ്രാൻഡ് മിഷൻ 2025 ധ്യാനം സമാപിച്ചു , രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന് ആരംഭിച്ച ധ്യാനം ഓശാന ഞായറാഴ്ച ആണ് സമാപിച്ചത് . രൂപതയുടെ 109 കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന അനുഗ്രഹീതരായ വചന പ്രഘോഷകർ ആണ് നേതൃത്വം നൽകിയത് . ധ്യാനങ്ങൾ നടന്ന സാദ്ധ്യമായ എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുകയും സന്ദേശം നൽകുകയും ചെയ്തിരുന്നു .ഗ്രാൻഡ് മിഷൻ ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദമായി സംഘടിപ്പിക്കുവാൻ നേതൃത്വം നൽകുകയും ,അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ വലിയ നോമ്പിലേക്കു ഒരുങ്ങുവാൻ ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്യുന്നതായി രൂപത പി ആർ ഓ റെവ ഡോ ടോം ഓലിക്കരോട്ട് , ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ചെയർമാൻ സിസ്റ്റർ ആൻ മരിയ എസ് എച്ച് എന്നിവർ അറിയിച്ചു .