ഏപ്രില്‍ 24- ഔര്‍ ലേഡി ഓഫ് ബോണാറിയ

1370 മാര്‍ച്ച് 25 ന് സ്‌പെയ്‌നില്‍ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന ഒരു ചരക്ക് കപ്പല്‍ സാര്‍ദാനിയായില്‍ വച്ച് വലിയ കടല്‍ക്ഷോഭത്തില്‍ പെട്ടു. കപ്പല്‍ മുങ്ങുമെന്നും തങ്ങളെല്ലാം മരിക്കുമെന്നും ഭയന്ന അവര്‍ ചരക്കുകള്‍ കടലിലേക്ക് വലിച്ചെറിയാനാരംഭിച്ചു. അതില്‍ വലിയൊരു പെട്ടി വലിച്ചെറിഞ്ഞപ്പോഴേയ്ക്കും കടല്‍ ശാന്തമായി. അപ്പോള്‍ പെട്ടി തിരികെയെടുക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അത് എവിടേയ്‌ക്കോ ഒഴുകിപ്പോയി. വേലിയേറ്റത്തില്‍ ആ പെട്ടി ചെന്നുചേര്ന്നത് ബൊണാരിയ എന്ന കു്ന്നിന് ചുവടെ സാര്‍ദിനായ് തീരത്തായിരുന്നു. വലിയപെട്ടി കരക്കടിഞ്ഞപ്പോള്‍ അതിലെന്തായിരിക്കും എന്ന് വിചാരിച്ച് ആളുകള്‍ ഓടിക്കൂടി. പലരും പെട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും അതു തുറക്കാനോ എടുക്കാനോ സാധിച്ചിരുന്നില്ല. അപ്പോഴാണ് കുട്ടികളിലാരോ ഒരാള്‍ പെട്ടിത്തുറക്കാന്‍ മെഴ്‌സിഡേറിയന്‍ സന്യാസിമാരെ വിളിക്കാന്‍ ആവശ്യപ്പെട്ടത്. അതനുസരിച്ച് വൈദികരെത്തി പെട്ടിതുറന്നു.

ആളുകളുടെ സാന്നിധ്യത്തില്‍ പെട്ടിതുറന്നുനോക്കിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. അതിലുണ്ടായിരുന്നത് പരിശുദ്ധ കന്യകയുടെയും ഉണ്ണീശോയുടെയും രൂപങ്ങളായിരുന്നു, മാതാവിന്റെ കയ്യില്‍അണയാത്ത ഒരു മെഴുകുതിരിയുമുണ്ടായിരുന്നു. തുടര്‍ന്ന് അവിടെയൊരു ദേവാലയം പണിതു. 1330 ല്‍ ആയിരുന്നു ദേവാലയനിര്‍മ്മാണം. ഇവിടെ മഹതിയായ ഒരു കന്യക പാര്‍ക്കാന്‍ വരും അവള്‍ പാര്‍ക്കാനെത്തുന്നതോടെ മലേറിയ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ഇവിടെ നിന്ന് അപ്രത്യക്ഷമാകും. ബൊണാറിയായിലെ കന്യക എന്ന് അവള്‍വിളിക്കപ്പെടും. എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നുഅത്. ഔര്‍ ലേഡി ഓഫ് ഗുഡ് എയര്‍ എന്നും ബൊണാറിയായിലെ കന്യക എന്നും പെട്ടിക്കുള്ളില്‍ നിന്ന്കിട്ടിയമാതാവിനെ വിളിക്കുകയും ആ മാതൃരൂപം ദേവാലയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മാതാവിനോടുള്ള ഭക്തി പെട്ടെന്ന് വ്യാപകമായി നാവികര്‍ തങ്ങളുടെ സംരക്ഷണത്തിനായി മാതാവിനോടു പ്രാര്‍ത്ഥിക്കാനാരംഭിച്ചു. സാര്‍ദിനിയായുടെ പ്രത്യേക മധ്യസ്ഥയായി പിയൂസ് പത്താമന്‍ 1908 ല്‍ ഈ മാതാവിനെപ്രഖ്യാപിച്ചു. സാര്‍ദിനിയായുടെ പ്രത്യേക മധ്യസ്ഥയായി മാതാവിനെപ്രഖ്യാപിച്ചതിന്റെ നൂറാം വര്‍ഷത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമാന്‍ ഇവിടെ സന്ദര്‍ശിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates