Thursday, November 20, 2025
spot_img
More

    ഏപ്രില്‍ 27- ഔര്‍ ലേഡി ഓഫ് മോറെന്റ

    ഔര്‍ ലേഡി ഓഫ് സ്‌പെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ബ്ലായ്ക്ക് മഡോണയാണ്. സ്‌പെയ്‌നിലെ മോറെന്റയിലാണ് ഈ മരിയരൂപമുള്ളത്. ഇവിടെത്തെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയെ ഈ രൂപം അലങ്കരിക്കുന്നു. മോറെന്റെ എന്ന വാക്കിന്റെ അര്‍ത്ഥം ലിറ്റില്‍ ബ്ലായ്ക്ക് വണ്‍ എന്നാണ്. തടി കൊണ്ട് പണിതീര്‍ത്തിരിക്കുന്ന നാല് അടി ഉയരമുള്ള രൂപമാണ് ഇത്. ഒരു കസേരയില്‍ ഉപവിഷ്ടയായിരിക്കുന്ന വിധത്തിലാണ് മാതാവിന്റെ ചിത്രീകരണം ഉണ്ണീശോയെ മടിയിലിരുത്തിയിരിക്കുന്നു ഇടതുകരത്തില്‍ മാതാവ് ഒരു ആപ്പിള്‍ പിടിച്ചിട്ടുമുണ്ട്.

    ഒമ്പതാം നൂറ്റാണ്ടുമുതല്ക്കാണ് ഇതുസംബന്ധിച്ച ഐതിഹ്യങ്ങള്‍ ആരംഭിക്കുന്നത്. നാടോടീപാരമ്പര്യത്തിലുള്ള കഥകളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ മോറെന്റോ പാറക്കെട്ടുകള്‍ക്കിടയില് ഒരു വലിയ സന്യാസകേന്ദ്രം സ്ഥാപിച്ചുവെന്നും അവിടെ മാതാവിന്റെ ചെറിയ കറുത്തപ്രതിമ സ്ഥാപിക്കപ്പെട്ടുവെന്നും അത് എല്ലാവരെയും ഇവിടേയ്ക്ക് ആകര്‍ഷിച്ചുവെന്നും രേഖകള്‍ പറയുന്നു. നിരവധി അത്ഭുതങ്ങളും ഇവിടെ നടന്നിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ബസിലിക്ക നിര്‍മ്മിക്കപ്പെടുന്നതിന് മുമ്പ് ആദ്യത്തെ ചാപ്പല്‍ മുതല്‍ മറ്റ് പല ചാപ്പലുകളും നിരവധി തവണ പരിവര്‍ത്തനവിധേയമായിട്ടുണ്ട്. മാതാവ് തന്റെ ദേവാലയത്തിനായി തിരഞ്ഞെടുത്ത മോണ്ടെസെറാത്ത് ആന്തരികവിശുദ്ധിയുള്ള ദേവാലയമായി കണക്കാക്കപ്പെടുന്നു.

    നാല്പതുദിവസത്തെ ഉപവാസത്തിനു ശേഷം പിശാച് ക്രിസ്തുവിനെ കൊണ്ടുപോയ സ്ഥലമാണ് ഇതെന്നും കരുതപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!