മെയ് 1- ഔര്‍ ലേഡി ക്വീന്‍ ഓഫ് ദ മെയ്

മാതാവിന് മെയ് പോലെ ഉചിതമായ മറ്റൊരു മാസമില്ല. ഇത്രയും പ്രിയപ്പെട്ട മറ്റൊരു മാസവുമില്ല. മെയ് മാസ റാണിയെന്നാണ് മാതാവിനെ വിളിക്കുന്നത്. ഏറ്റവും സൗ്ന്ദര്യവതിയായ അമ്മേ എന്ന് വിളിക്കുമ്പോള്‍ അത് അമ്മയുമായി വളരെ അടുപ്പമുളവാക്കുന്നു. പുഷ്പങ്ങള്‍ കൊണ്ട് ഈ മാസം നാം മാതാവിന്റെ രൂപം അലങ്കരിക്കാറുണ്ട്. ഇതെല്ലാം അമ്മയോടുള്ള ഭക്തിയുടെയും വണക്കത്തിന്റെയും പ്രകടനങ്ങളാണ്. മാതാവ് നമ്മെ വളരെയധികം പരിപാലിക്കുകയും ദയയുടെയും പരിഗണനയുടെയും കൊടുമുടി മാറുകയും ചെയ്തിരിക്കുന്നു, മനുഷ്യരില്‍ ഏറ്റവും മനുഷ്യത്വമുള്ളവളാണ് പരിശുദ്ധ അമ്മ. നമുക്ക സങ്കല്പിക്കാന്‍ കഴിയാത്തത്രവിധത്തില്‍ അനുഗ്രഹിക്കപ്പെട്ടവളാണ് പരിശുദ്ധ അമ്മ. ഇത്രയധികം ആളുകള്‍ തന്റെ പുത്രനെ നിഷേധിക്കുകയും നിരസിക്കുകയും ചെയ്യുന്നതില്‍ അമ്മ അതീവദു:ഖിതയാണ്. മറിയത്തിന്റെ വിശുദ്ധിയാണ് നമ്മെ ഏറ്റവും കൂടുതലായി അമ്മയിലേക്ക് നമ്മെ അടുപ്പിക്കുന്നത്. അമ്മയെപോലെ വിശുദ്ധമായ ജീവിതം നയിക്കാനാണ് ഈ മാസം നാം ശ്രദ്ധിക്കേണ്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates