ഫാ. അഗസ്റ്റിൻ കാര്യപ്പുറം നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. അഗസ്റ്റിൻ കാര്യപ്പുറം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച ( മെയ് 5) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കോതമംഗലം രൂപതയിലെ നാകപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. ഞായറാഴ്ച്ച (മെയ് 4) ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ 7.00 മണി വരെ കട്ടപ്പന സെൻ്റ് ജോർജ് പള്ളി ഹാളിലും തിങ്കൾ (മെയ് 5) രാവിലെ 10.30 വരെ നാകപ്പുഴയുള്ള കുടുംബ ഭവനത്തിലും തുടർന്ന് നാകപ്പുഴ സെൻ്റ് മേരീസ് പള്ളിയിലുമെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.കാഞ്ഞിരപ്പള്ളി, ആനക്കൽ പള്ളികളിൽ അസിസ്റ്റൻ്റ് വികാരി, തരകനാട്ട്കുന്ന്, മുറിഞ്ഞപ്പുഴ, അമലഗിരി ചെറുവള്ളിക്കുളം, ഏലപ്പാറ, ചേമ്പളം, കട്ടപ്പന, ഇളങ്ങുളം പള്ളികളിൽ വികാരി, പീരുമേട് ഡെവലപ്പ്മെൻ്റ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ തുടങ്ങിയ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജയിംസ് ( ഉടമ്പന്നൂർ), ദേവസ്യാച്ചൻ (നാകപ്പുഴ), കുട്ടിയമ്മ തെക്കേറ്റത്ത് ( വേഴങ്ങാനം), തെയ്യാമ്മ കല്ലറയ്ക്കൽ ( ചെപ്പുകുളം) , പരേതരായ ജോൺ ( നാകപ്പുഴ), മാത്യു ( കുത്തുകുഴി) , അമ്മിണി തേറുകുന്നേൽ ( കരിങ്കുന്നം), ജോർജുകുട്ടി ( നാകപ്പുഴ).

Fr Stanly Pullolickal
PRO

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates