വത്തിക്കാന്‍സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ലെയോ പതിനാലാമന്‍ പാപ്പയുടെ യാത്രയ്ക്ക് മാറ്റമില്ല. പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എന്റെ ജീവിതത്തിലെ ഒട്ടേറെ നിമിഷങ്ങള്‍ ചെലവഴിച്ച ഭൂഖണ്ഡത്തിലേക്ക് മടങ്ങിയെത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ ഒക്ടോബര്‍ 26ന് തന്റെ ‘എക്സ്’ അക്കൗണ്ടില്‍ മാര്‍പാപ്പ കുറിച്ചതാണ് ഈ വാക്കുകള്‍. ഇതോടെ
നവംബറില്‍ നടക്കാനിരിക്കുന്ന ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനം പാപ്പ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 13ന് ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് മാര്‍പ്പാപ്പ ഇക്കാര്യം കുറിച്ചത്.
‘ഈ യാത്ര, പരസ്പരം ഹൃദയങ്ങള്‍ തുറക്കാനും, സഹോദരീസഹോദരന്മാരെന്ന നിലയില്‍ നമ്മുടെ ഐക്യം ശക്തിപ്പെടുത്താനും, സുവിശേഷം സന്തോഷത്തോടെ പ്രഘോഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനുമുള്ള ഒരു അവസരമായി മാറട്ടെ,’ എന്നും പാപ്പ കുറിച്ചു.
ഇതോടെ നവംബര്‍ ആറു മുതല്‍ 17 വരെ നീണ്ടുനില്‍ക്കുന്ന പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രയ്ക്ക് മാറ്റമില്ലെന്ന് ഉറപ്പുവന്നിരിക്കുകയാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം പാപ്പ നടത്താനിരുന്ന അസ്സീസി യാത്ര ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം റദ്ദാക്കിയിരുന്നു. അതുകൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ യാത്രയുണ്ടാവുമോയെന്ന് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ നേരത്തെ തന്നെ ഈ യാത്രയുടെ കാര്യത്തില്‍ വത്തിക്കാന്‍ ഉറപ്പുവരുത്തിയിരുന്നു. അതിനുപുറമെ ഇപ്പോള്‍ പാപ്പ തന്നെ ഇക്കാര്യം വ്യക്തമാക്കിയതോടെ ലാറ്റിന്‍ അമേരിക്കയിലെത്ത്ുന്ന പാപ്പയെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആളുകള്‍.