മെയ് 11- ഔര്‍ ലേഡി ഓഫ് അപ്പാര്‍സിഡ, ബ്രസീല്‍.

വര്‍ഷം 1717. ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാര്‍സിയ,ജോവോ ആല്‍വസ് എന്നീ മൂന്നു മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പുറപ്പെട്ടത് മാതാവിനോട് വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. നല്ലൊരു കോളു കിട്ടണേയെന്ന്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ അവരുടെ വലയില്‍ യാതൊന്നും കുടുങ്ങിയില്ല. എങ്കിലും അവര്‍ ഒരുവട്ടം കൂടി പരിശ്രമിക്കാന്‍തീരുമാനിച്ചു. ഇത്തവണ അവരുടെ വലയിലെന്തോ കുടുങ്ങി.പക്ഷേ അത് മത്സ്യമായിരുന്നില്ല ഒരു മരക്കഷണം പോലെ തോന്നിക്കുന്ന ഒന്നായിരുന്നു. അവര്‍ വല വലിച്ചുകയറ്റിയപ്പോള്‍ കണ്ടത് മാതാവിന്റെ ശിരസില്ലാത്ത ഒരു പ്രതിമയായിരുന്നു. അടുത്തതവണ ഒരിക്കല്‍ക്കൂടി വലയെറിഞ്ഞു.

ഇത്തവണ മാതാവിന്റെ തല കിട്ടി. രണ്ടും തമ്മില്‍ കൂട്ടിയോജിപ്പിച്ചപ്പോള്‍ അവയുടെ അളവ് കൃത്യമാണെന്നും അത് ഒരു രൂപത്തിന്റെതന്നെയാണെന്നും അവര്‍ക്ക് മനസ്സിലായി. പിന്നെ അവര്‍ക്ക് വലയെറിഞ്ഞപ്പോള്‍ വല നിറയെ മത്സ്യങ്ങള്‍ കിട്ടി. തൊട്ടടുത്ത ദിവസം അവര്‍ മാതാവിന്റെ രൂപം വൃ്ത്തിയായി കഴുകി പ്രതിഷ്ഠിച്ചു. അമലോത്ഭവമാതാവിന്റെ കറുത്തപതിപ്പായിരുന്നു അത്. മാതാവിന്റെ രൂപത്തിന്റെയും മത്സ്യബന്ധനത്തിന്റെയും കഥകള്‍ അതിവേഗം പ്രചരിച്ചു. എല്ലാ ദിവസവും വൈകുന്നേരം മാതാവിന്റെ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കാനായി ആളുകള്‍ എത്തിത്തുടങ്ങി. അവര്‍ ആ മാതാവിനെ അപാരെസിഡ എന്നു വിളിച്ചു. പ്രത്യക്ഷപ്പെട്ടവള്‍ എന്നായിരുന്നു അതിന്റെ അര്‍ത്ഥം. ആളുകള്‍ മാതാവിന്റെ നാമത്തില്‍ ഒരു ചെറിയ ദേവാലയം പണിതു. നിരവധി രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും അവിടെ സംഭവിക്കാനാരംഭിച്ചു. 1904 ല്‍ വിശുദ്ധ പത്താംപീയുസ് മാര്‍പാപ്പ അമലോത്ഭവ മാതാവിന്റെതിരുനാള്‍ ദിനത്തില്‍ ഈ രൂപത്തില്‍ കിരീടധാരണം നടത്തി. 1930 ല്‍ പയസ് പതിനൊന്നാമന്‍ ഈ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി. മാത്രവുമല്ലബ്രസീലിന്റെ രക്ഷാധികാരിയുമാക്കി. ഇപ്പോഴത്തെ ബസിലിക്ക ലോകത്തിലെ ര്ണ്ടാമത്തെ വലിയ ബസിലിക്കയാണ്. റോമിലെ സെന്റ് പീറ്റേഴ്‌സ്ബസിലിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ ബസിലിക്ക ഇതാണ്. പ്രൊട്ടസ്റ്റന്റുകാര്‍ പലവിധത്തില്‍ മാതാവിന്റെ ഈ രൂപം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates