ജൂണ്‍ 22- ഔര്‍ ലേഡി ഓഫ് നാര്‍നി.

ഇറ്റലിയിലെ നാര്‍ണിയില്‍, പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം ഒരു ആരാധനാലയം ഉണ്ട്. ആ ചിത്രം വാഴ്ത്തപ്പെട്ട ലൂസിയോട് സംസാരിച്ചുവെന്നാണ് ചരിത്രം.
1476ല്‍ ജനിച്ച വാഴ്ത്തപ്പെട്ട ലൂസി ഇറ്റലിയിലെ നാര്‍ണി പട്ടണത്തിലാണ് താമസിച്ചിരുന്നത്. ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, കളിപ്പാട്ടങ്ങളേക്കാള്‍ മതപരമായ വസ്തുക്കള്‍ അവള്‍ ഇഷ്ടപ്പെട്ടു, ആദ്യത്തേതും രണ്ടാമത്തേതും അവളുടെ കളിക്കൂട്ടുകാരുമായി പങ്കിട്ടു. അഞ്ച് വയസ്സുള്ളപ്പോള്‍, ലൂസിക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ ദര്‍ശനം ലഭിച്ചു. ഏഴ് വയസ്സുള്ളപ്പോള്‍, അവള്‍ ഒരു അമ്മാവനെ സന്ദര്‍ശിച്ചു, അദ്ദേഹത്തിന്റെ വീട്ടില്‍ മാലാഖമാരുടെ ചിത്രം സീലിംഗില്‍ വരച്ചിരുന്നു. ലൂസി രഹസ്യമായി അവിടെ പ്രാര്‍ത്ഥിക്കാന്‍ പോയി. പരിശുദ്ധ അമ്മ ലൂസിക്ക് ദര്‍ശനം നല്കി. നമ്മുടെ കര്‍ത്താവ് ലൂസിക്ക് ഒരു മോതിരം നല്‍കി, ദര്‍ശനത്തില്‍ സന്നിഹിതനായിരുന്ന വിശുദ്ധ ഡൊമിനിക്, ആ സമയത്ത് ലൂസിക്ക് ധരിക്കാന്‍ ഒരു സ്‌കാപ്പുലര്‍ നല്‍കി. 12 വയസ്സുള്ളപ്പോള്‍, ലൂസി നിത്യ പവിത്രതയുടെ പ്രതിജ്ഞയെടുത്തു, ഒരു ഡൊമിനിക്കന്‍ കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചു.

പക്ഷേ മാതാപിതാക്കള്‍ക്ക് അവളെ വിവാഹം കഴിപ്പിച്ചയ്ക്കാനായിരുന്നു താല്പര്യം. അവരുടെ നിര്‍ബന്ധം സഹിക്കാനാവാതെവന്നപ്പോള്‍ ലൂസി മാതാവിന്റെ സഹായം തേടി. നസ്രത്തിലെ തന്നെപോലെ ജീവിക്കാന്‍ മാതാവ് അവള്‍ക്ക് പ്രചോദനം നല്കി.അതനുസരിച്ച് ലൂസി വിവാഹിതയായി. അവളുടെ വിശുദ്ധി ഭര്‍ത്താവ് കാത്തുസൂക്ഷിച്ചു. വിശുദ്ധ കാതറിന്‍, വിശുദ്ധ ആഗ്നസ്, മോണ്ടെ പുല്‍സിയാനോയിലെ വിശുദ്ധ ആഗ്നസ് എന്നിവര്‍ ലൂസിക്ക് പലപ്പോഴും പ്രത്യക്ഷപ്പെടുകയും ദര്‍ശനങ്ങള്‍ നല്കുകയും ചെയ്തു. അപ്പോഴും കന്യാസ്ത്രീയാകാനുളള ആഗ്രഹം അവളില്‍ ശക്തമായിരുന്നു. മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനപ്രകാരം ഫെറാറയില്‍ ലൂസി ഒരു ആശ്രമം ആരംഭിച്ചു.

1496 ഫെബ്രുവരി 25 ന് അവള്‍ക്ക് പഞ്ചക്ഷതങ്ങള്‍ ഉണ്ടായി. ലൂസി ശാരീരികമായും മാനസികമായും ഏറെ സഹിച്ചു. സന്യാസാംഗങ്ങള്‍ മുന്‍വിധിയോടെ അവളോട് പെരുമാറിയത് നീണ്ട 38 വര്‍ഷങ്ങളായിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മാതാവ് ദര്‍ശനം നല്കുകയും അവളെ ശക്തിപ്പെടുത്തുകയും ചെയ്തു. 1544 ല്‍ മരണമടഞ്ഞു. പോപ്പ് ബെനഡിക്ട പതിമൂന്നാമന്‍ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു..

ലൂസിയുടെ സ്മരണയ്ക്കായി നാര്‍ണിയിലെ മാതാവിന് ഒരു ദേവാലയം പണികഴിപ്പിച്ചു. ലൂസിയുടെ മരണശേഷം, മാതാവ് ലൂസി തനിക്കും തന്റെ ദിവ്യപുത്രനും എത്രമാത്രം പ്രിയപ്പെട്ടവളാണെന്ന് കാണിക്കുന്ന നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. മരിച്ച് നാല് വര്‍ഷത്തിന് ശേഷം, ലൂസിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ അത് അഴുകാത്തതായി കാണപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates