മെയ്‌ 8ന് മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടതിന്റെ തിരുന്നാൾ ആഘോഷിക്കുന്ന ദിവസം തന്നെ ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ അനുഗ്രഹപ്രദം .

വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന എഴുതിയത് ലെയോ പതിമൂന്നാമൻ പാപ്പ ആണെന്ന് നമുക്കറിയാമല്ലേ. ഒരു ദിവ്യബലിക്കിടയിൽ ഉണ്ടായ ദർശത്തിൽ തന്നെ അസ്വസ്ഥപ്പെടുത്തുന്ന തരത്തിൽ സാത്താന്റെ സംഭാഷണം കേട്ട പാപ്പ ആകെ വിളറിപ്പോയെന്ന് പറയപ്പെടുന്നു. ക്രിസ്തുവിന്റെ സഭയെ സാത്താന്റെ കുടില തന്ത്രങ്ങളിൽ നിന്ന് രക്ഷിക്കാനായി എത്രയും വേഗം വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന എഴുതിയുണ്ടാക്കിയ പാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങളിലേക്ക് അത് അയക്കാനും ദിവ്യബലിക്ക് ശേഷം അത് പ്രാർത്ഥിക്കാനും പറഞ്ഞു. 1884 മുതൽ 1965 വരെ, ദൈവാലയങ്ങളിലെല്ലാം അങ്ങനെ ചെയ്തുപോന്നതായി പറയപ്പെടുന്നു.
മെയ്‌ 8ന് മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടതിന്റെ തിരുന്നാൾ ( Feast of the Apparition of St. Michael) ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഇപ്പോൾ ലെയോ പതിനാലാമൻ പാപ്പ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന കാര്യം വായിച്ചപ്പോൾ അത് കൗതുകകരവും അനുഗ്രഹപ്രദവുമായി തോന്നി. ഇറ്റലിയിൽ മൗണ്ട് ഗർഗാനോ യിലാണ് മുഖ്യദൂതനായ വിശുദ്ധ മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നത്.
നമുക്ക് പുതിയ പാപ്പയെ വിശുദ്ധ മിഖായേൽ മാലാഖയുടെ സൂക്ഷത്തിനേൽപ്പിക്കാം. ആ കൈകളിൽ പാപ്പ സുരക്ഷിതനാവുകയും പ്രതിരോധിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യട്ടെ. ഒപ്പം തിരുസഭയും ഇരുട്ടിന്റെ, നാരകീയ, ശക്തികളിൽ നിന്ന് ദൈവകൃപയാൽ സംരക്ഷിക്കപ്പെടട്ടെ.
St. Michael the Archangel, defend us in our battle 🙏
ജിൽസ ജോയ് ✍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates