വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 20 വരെ തീയതികളിലായി റോം രൂപതയിലെ 5 ഇടവകകള്‍ ലെയോ പതിനാലാമന്‍ പാപ്പ സന്ദര്‍ശിക്കും. റോം രൂപതയുടെ മെത്രാന്കൂടിയാണ് മാര്‍പാപ്പ. അഞ്ചു ദിവസങ്ങളിലും ഉച്ചകഴിഞ്ഞായിരിക്കും പാപ്പായുടെ സന്ദര്‍ശനങ്ങള്‍ .ഇടവകകളിലെ വിവിധ സമിതികളുമായും സംഘടനകളുമായും പാപ്പ കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് ഇടവകസമൂഹത്തിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.
സാന്ത് അന്ത്രെയാ ദെല്ലെ ഫ്രാത്തെ ,സാന്‍ കാര്‍ലോ ദ സെത്സെ , സാന്ത് എലീജിയോ ,സാന്താ ലൂച്ചിയ, സാന്‍ റോബെര്‍ത്തോ ബെല്ലാര്‍മിനോ എന്നീ ഇടവകകളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. രൂപതകളെല്ലാം പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്.