ജൂണ്‍ 9- ഔര്‍ ലേഡി ഓഫ് ലിഗ്നി.

വടക്കുകിഴക്കന്‍ ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 5,000 ജനസംഖ്യയുള്ള ഒരു ഫ്രഞ്ച് പട്ടണമാണ് ലിഗ്‌നിഎന്‍ബറോയിസ്. എല്ലാ വര്‍ഷവും ഈസ്റ്ററിന് ശേഷമുള്ള അഞ്ചാം ഞായറാഴ്ച ഈ പട്ടണം അതിന്റെ രക്ഷാധികാരിയായ ഔര്‍ ലേഡി ഓഫ് വിര്‍ച്യൂസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. മാതാവിന്റെ ഛായാചിത്രം 1459 മുതല്‍ ലിഗ്‌നിയിലുണ്ട്. 2009 ല്‍ അതിന്റെ 550ാം വാര്‍ഷികം ആഘോഷിച്ചു. ഔര്‍ ലേഡി ഓഫ് വിര്‍ച്യുസ് അഥവാ ഔര്‍ ലേഡി ഓഫ് ലിഗ്‌നിയുടെ ചരിത്രവും ലിഗ്‌നിഎന്‍ബറോയിസ് പട്ടണവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

മാതാവിന്റെ ഈ ചിത്രം മറ്റേതൊരു ഛായാചിത്രത്തില്‍ നിന്നും വ്യത്യസ്തമാണ്. കാരണം ഈ ഛായാചിത്രം ഒരു സില്‍ക്ക് പെയിന്റിംഗാണ്. ആദ്യം ഇത് പോപ്പ് ഉര്‍ബന്‍ നാലാമന്റെ കൈവശമായിരുന്നു. എന്നാല്‍ നിരവധി പര്യടനങ്ങള്‍ക്ക് ശേഷം, 1459ല്‍ ലക്‌സംബര്‍ഗിലെ കൗണ്ട് ലൂയിസ് ഒന്നാമന്റെ മകന്റെ അദ്ധ്യാപകനായിരുന്ന അന്റോയിന്‍ ഡി ലാ സാലെ, ലിഗ്‌നിയിലെ കൊളീജിയറ്റ് പള്ളിയുടെ കാനോനുകള്‍ക്ക് ഈ ഭക്തിനിര്‍ഭരമായ ചിത്രം നല്‍കി.
ഫ്രാന്‍സിസ് ഒന്നാമനും ചാള്‍സ് അഞ്ചാമനും തമ്മിലുള്ള യുദ്ധകാലത്ത്, കൗണ്ട് അന്റോയിന്‍ ഡി ലക്‌സംബര്‍ഗ് ഫ്രാന്‍സ് രാജാവുമായി സഖ്യത്തിലായിരുന്നു. 1544 ജൂണ്‍ 29ന് ലിഗ്‌നി ഉപരോധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ലിഗ്‌നി മാതാവിന്റെ വിശുദ്ധ ചിത്രം ഒരു പട്ടാളക്കാരന്‍ മോഷ്ടിച്ചു, പക്ഷേ അത് ഒരു തൊഴിലാളി വീണ്ടെടുത്തു. 1581 ല്‍ഈ ചിത്രവുമായി ഒരു പ്രദക്ഷിണം നടന്നു. ഇതിന് നേതൃത്വം നല്‍കിയത് സാവോയിയിലെ പ്രഭ്വി മാര്‍ഗരറ്റ് ആയിരുന്നു, അവര്‍ മുന്‍ സ്ഥലത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കപ്പൂച്ചിന്‍സിന് വേണ്ടി ഒരു പുതിയ ആശ്രമം നിര്‍മ്മിച്ചു. ഔവര്‍ ലേഡി ഓഫ് വെര്‍ച്യുസിനോടുള്ള ഭക്തിയും ആരംഭിച്ചു.

ഫ്രഞ്ച് വിപ്ലവകാലത്ത് മറ്റെല്ലാ സ്ഥലങ്ങളിലെയും പോലെ പള്ളി വക സ്വത്തുക്കള്‍ കണ്ടുകെട്ടി. 1791ല്‍ ലിഗ്‌നിയിലെ പള്ളി വില്‍ക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്തു. ഈ സമയം മാതാവിന്റെ ചിത്രം രണ്ടുപേര്‍ സുരക്ഷിതമായി സൂക്ഷിച്ചു. വിപ്ലവം അവസാനിച്ചപ്പോള്‍ പെയിന്റിംഗ് ശരിയായ സ്ഥലത്ത് പുനഃസ്ഥാപിച്ചു. 1814ല്‍, ‘ഫ്രാന്‍സിന്റെ പ്രചാരണത്തിനിടയില്‍’, ലിഗ്‌നി പട്ടണം വീണ്ടും ഉപരോധിക്കപ്പെട്ടു. നാല് വ്യത്യസ്ത ബോംബാക്രമണങ്ങളിലൂടെ നഗരം കടന്നുപോയപ്പോഴും മാതാവ് നഗരത്തെ കാത്തുസംരക്ഷിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates