Tuesday, June 24, 2025
spot_img
More

    ജൂണ്‍ 24- ഔര്‍ ലേഡി ഓഫ് ക്ലോസ് എവ്രാര്‍ഡ്, ജര്‍മ്മനി.

    ഇംഗ്ലീഷ് ഭാഷയില്‍ ട്രെവ്‌സ് എന്ന് വിളിക്കപ്പെടുന്ന ട്രയര്‍ നഗരത്തിലാണ് ക്ലോസ് എവ്രാര്‍ഡ് മാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. ജര്‍മ്മനിയിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണിത്.മരിയഭക്തനായ ഒരു വീഞ്ഞ് നിര്‍മ്മാതാവ് പരിശുദ്ധ കന്യകയുടെ ഒരു ചിത്രം ഒരു ഓക്ക് മരത്തില്‍ ഉറപ്പിച്ചു;ഒരു ചെറിയ ആരാധനാലയം കൂടി അവിടെ നിര്‍്മിക്കാന്‍ മാതാവ് അയാളോട് ആവശ്യപ്പെട്ടു. അത്ഭുതങ്ങള്‍ കാരണംആദ്യം പണിത കെട്ടിടം പിന്നീട് ഒരു ചെറിയ ചാപ്പലാക്കി മാറ്റി. 1449ല്‍ ട്രെവ്‌സ് ആര്‍ച്ച് ബിഷപ്പ് ജെയിംസ് ഡി സിരുക്ക് ഔവര്‍ ലേഡി ഓഫ് ക്ലോസ് എവ്രാര്‍ഡിന് സമര്‍പ്പിച്ച ഒരു ദേവാലയമാക്കി ഇതു മാറ്റി.
    ട്രയര്‍ നഗരത്തിലെ കത്തീഡ്രലില്‍ ക്രിസ്തുവിന്റെ തുന്നല്‍ ചെയ്യാത്ത വസ്ത്രമുണ്ടെന്ന്് വിശ്വസിക്കപ്പെടുന്നു. ലിനന്‍ അല്ലെങ്കില്‍ കോട്ടണ്‍ പോലെ തോന്നിക്കുന്ന പ്ലെയിന്‍ തവിട്ട് നിറത്തിലുള്ള തുണി കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1890 ലും 1891 ലും നടന്ന ഒരു അന്വേഷണത്തില്‍, തിരുശേഷിപ്പിന് തയ്യലിന്റെ ഒരു അംശം പോലും ഇല്ലെന്ന് കണ്ടെത്തി.

    പാരമ്പര്യമനുസരിച്ച്, ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് പട്ടാളക്കാര്‍ ചീട്ടിട്ട വസ്ത്രമാണിത്. വിശുദ്ധ ഹെലീന ചക്രവര്‍ത്തിയാണ് ഈ അവശിഷ്ടം ട്രയര്‍ പള്ളിക്ക് നല്കിയതെന്ന് പോപ്പ് സില്‍വസ്റ്റര്‍ എഴുതിയ ഒരു പുരാതന രേഖ പറയുന്നു.
    1844 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 6നും വിശുദ്ധ മേലങ്കിയുടെപ്രദര്‍ശനങ്ങള്‍ നടന്നു. ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ തിരുശേഷിപ്പ് കാണാന്‍ എത്തി. നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ അന്ന് ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1891 ഓഗസ്റ്റ് 20 മുതല്‍ ഒക്ടോബര്‍ 4 വരെ മറ്റൊരു പ്രദര്‍ശനം നടന്നു, അതില്‍ ഏകദേശം 20 ദശലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുത്തു. 1959ലെ പ്രദര്‍ശനത്തിനുശേഷം, തിരുശേഷിപ്പ് ചാപ്പലിലെ അലങ്കരിച്ച പേടകത്തിനുള്ളില്‍ സ്ഥാപിച്ചു, അവിടെ ഇന്നും അത് കാണാം.വിശുദ്ധ മേലങ്കിക്ക് പുറമേ, ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ഉപയോഗിച്ച ആണികളില്‍ ഒന്നും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!