ജൂണ്‍ 26- ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശുശ്രൂഷാജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി നിലകൊണ്ട മരിയരൂപമാണ് ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍, മലൈ മാതാവ് എന്ന് തമിഴിലും ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍ എന്ന് ഇംഗ്ലീഷിലും വിളിക്കപ്പെടുന്ന മരിയന്‍രൂപമാണ് ഇത്. മൂന്നടി ഉയരമേയുള്ളൂ ഈ മരിയന്‍ രൂപത്തിനുള്ളൂ.ഏഡി 52 ല്‍ കേരളത്തിലെത്തിയ തോമാശ്ലീഹാ സുവിശേഷപ്രഘോഷണത്തിനായി മൈലാപ്പൂരിലേക്ക് പോവുകയും അവിടെ വച്ച് രക്തസാക്ഷിയാവുകയും ചെയ്തു എന്നാണ് വിശ്വാസം. തോമാശ്ലീഹായെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം കൂടിയാണ് ഔര്‍ ലേഡി ഓഫ് മൈലാപ്പൂര്‍. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകളും ഇവിടെയുണ്ട്.

മൈലാപ്പൂരില്‍ സെന്റ് തോമസ് പണിത ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അറിയപ്പെടുന്ന ഒരു പള്ളി ഉണ്ടായിരുന്നു. ആ പളളി പണിയാനുള്ള കാരണമായ കഥ ഇങ്ങനെയാണ്. നദിയിലൂടെ ഒഴുകിവന്ന ഒരു വലിയ തടി വെള്ളത്തെ തടഞ്ഞുനിര്‍ത്തിയതിനാല്‍ വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. തടസ്സം നീക്കാന്‍ രാജാവിന് കഴിഞ്ഞില്ല, ഈ സാഹചര്യത്തില്‍അദ്ദേഹം തോമാശ്ലീഹായുടെ സഹായം തേടി അത്ഭുതപ്രവര്‍ത്തകനായ അദ്ദേഹം് പ്രാര്‍ത്ഥിക്കുകയും പിന്നീട് തടിയില്‍ സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍ തടിയുടെ ഭാരം കുറയുകയും അത് നദിയില്‍ നിന്ന് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്തു. നന്ദി പറഞ്ഞുകൊണ്ട് രാജാവ് ആ വലിയ തടി സെന്റ് തോമസിന് നല്‍കി, അദ്ദേഹം ആ മരം ഉപയോഗിച്ച് പള്ളി പണിതു.

1292ല്‍ പ്രശസ്ത സഞ്ചാരിയായ മാര്‍ക്കോ പോളോ ഈ ദേവാലയം സന്ദര്‍ശിച്ചു.
ഫ്രാന്‍സിസ് സേവ്യറിന് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ അവര്‍ അവരുടെ ഹൃദയങ്ങളിലേക്ക് വഴിയൊരുക്കി. മരിച്ചവരില്‍ നിന്ന് ആളുകളെ ഉയിര്‍പ്പിക്കാനും, രോഗികളെ സുഖപ്പെടുത്താനും, പാപികളെ മാനസാന്തരപ്പെടുത്താനും, ആയിരക്കണക്കിന് ആത്മാക്കളെ ക്രിസ്തുവിലേക്ക് കൊണ്ടുവരാനുമുള്ള അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ഫ്രാന്‍സിസിന് ലഭിച്ചത് ഈ ദേവാലയത്തില്‍ നിന്നാണ്്.

മൈലാപ്പൂര്‍ മാതാവ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയായിരുന്നു, അവളില്‍ നിന്ന് അദ്ദേഹത്തിന് ആശ്വാസവും ശക്തിയും ലഭിച്ചു, പറുദീസയുടെ സന്തോഷങ്ങള്‍ക്ക് ശേഷം ആത്മീയ ആനന്ദവും.ഫ്രാന്‍സിസിന്റെ ആത്മാവ് ഇപ്പോഴും ഈ ദേവാലയത്തിലുണ്ട്. മാതാവ് തന്റെ ഭക്തര്‍ക്ക് അത്ഭുതകരമായ കൃപകളും അനുഗ്രഹങ്ങളും വര്‍ഷിക്കുന്നത് തുടരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates