ജൂണ്‍ 30- ഔര്‍ ലേഡി ഓഫ് കലായിസ്.

ഒരു വര്‍ഷം മുഴുവന്‍ ഫ്രാന്‍സിലെ കലൈസ് പട്ടണം ഇംഗ്ലീഷുകാര്‍ ഉപരോധിച്ചു, ഉപരോധസമയത്ത് അവര്‍ക്ക് നിരവധി സൈനികരെ നഷ്ടപ്പെട്ടിരുന്നു. അത്യന്തം നിസ്സഹായാവസ്ഥയില്‍ ജനങ്ങള്‍ ലേഡി ഓഫ് കലൈസിന്റെ മുമ്പില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തി. ഇംഗ്ലണ്ടിലെ രാജാവ് പല നിബന്ധനകളും അവര്‍ക്കുമുമ്പില്‍ വച്ചു. ഉപരോധം പിന്‍വലിക്കാന്‍ ചില ചെറുപ്പക്കാരുടെ ശിരസ് വേണമെന്നായിരുന്നു രാജാവിന്റെ നിബന്ധന.
ആരും തങ്ങളുടെ ജീവന്‍ നല്‍കാന്‍ ആഗ്രഹിച്ചില്ല. ഒടുവില്‍ ഒരു പ്രഭു മുന്നോട്ടുവന്ന് കലൈസ് നഗരം രക്ഷപ്പെടുന്നതിനായി ഇംഗ്ലീഷ് രാജാവിന് തന്റെ തല മോചനദ്രവ്യമായി നല്‍കി. രാജാവ് ആവശ്യപ്പെട്ടതുപോലെ വസ്ത്രം ധരിച്ച മറ്റ് അഞ്ച് പേര്‍ സ്വമേധയാ മുന്നോട്ടുവന്നു. അവര്‍ കോപാകുലനായ രാജാവിന്റെ മുമ്പാകെ നിന്നപ്പോള്‍, അവരുടെ ശാഠ്യം മൂലം തനിക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം കോപത്തോടെ അവരെ ഓര്‍മ്മിപ്പിച്ചു; തുടര്‍ന്ന് ആറ് പൗരന്മാരെയും ശിരഛേദം ചെയ്യാന്‍ അദ്ദേഹം കല്പിച്ചു.

രാജാവിന്റെ ഏറ്റവും ധീരരും കുലീനരുമായ യോദ്ധാക്കള്‍ പോലും പുരുഷന്മാരെ വെറുതെ വിടാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. . അപ്പോള്‍ ഫിലിപ്പ രാജ്ഞി രാജാവിന്റെ അരികിലുള്ള ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ്, കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിച്ചു. ആ അപേക്ഷ നിരസിക്കാന്‍ രാജാവിനായില്ല. അദ്ദേഹം ഭാര്യയുടെ ഇഷ്ടത്തിന് കീഴടങ്ങി. ആറുപേരെയും വിട്ടയച്ചു. രാജ്ഞി അവരെ സുരക്ഷിതമായി മടങ്ങാന്‍ അനുവദിച്ചു. ഫിലിപ്പ രാജ്ഞിയെ മാതാവിന്റെ പ്രതീകമായിട്ടാണ് നാട്ടുകാര്‍ കണ്ടത്, തങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിച്ചവളായി അവര്‍ രാജ്ഞിയെ കണ്ടു. കലൈസ് മാതാവ് ഇതിനെതുടര്‍ന്ന് കൂടുതലായി വണങ്ങപ്പെട്ടു, 1631 ്ല്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയംപണിതു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates