spot_imgspot_imgspot_imgspot_img

വിദ്വേഷവും പ്രതികാരവും മനുഷ്യരാശിക്ക് നാശമല്ലാതെ മറ്റൊന്നും നല്കിയിട്ടില്ല : മാര്‍പാപ്പ

ഫ്രാന്‍സ്: വിദ്വേഷവും പ്രതികാരവും മനുഷ്യരാശിക്ക് നാശമല്ലാതെ മറ്റൊന്നും നല്കിയിട്ടില്ലെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ക്ഷമിക്കുന്നവരും ശത്രുത അവസാനിപ്പിച്ച് ഒന്നിച്ചു മുന്നേറാന്‍ തയ്യാറാകുന്നവരുമാണ് പ്രതികാരം ചെയ്യുന്നവരെക്കാള്‍ ശക്തര്‍. ആഴത്തിലുള്ള മുറിവുകള്‍ അനുഭവിക്കേണ്ടി വന്നാലും, വിദ്വേഷത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കാന്‍ ധൈര്യം കാണിച്ചാല്‍ മാത്രമേ അനുരഞ്ജനം സാധ്യമാകൂ. ഫ്രാന്‍സ് അപ്പസ്‌തോലികയാത്രയില്‍ മെറ്റ്‌സിലെ വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു പാപ്പ. 25 ന് ആരംഭിച്ച അപ്പസ്‌തോലികയാത്രയില്‍ പാരീസ്, ലൂര്‍ദ്, മെറ്റ്‌സ് എന്നിവയാണ് പാപ്പ സന്ദര്‍ശിച്ചത്. നാലു ദിവസത്തെ പര്യടനത്തിനുശേഷം പാപ്പ വത്തിക്കാനില്‍ തിരികെയെത്തി. വിമാനത്തില്‍ വച്ച് പതിവുപോലെ മാധ്യമപ്രവര്‍ത്തകരുമായി പാപ്പ സംസാരിച്ചു. ഫ്രാന്‍സില്‍ പാപ്പയുടെ പരിപാടികളില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates