ജൂലൈ 1- ഡെഡിക്കേഷന്‍ ഓഫ് ദ ചര്‍ച്ച് ഓഫ് ജൂമിയെഗ്‌സ്,ഫ്രാന്‍സ്.

ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്ന ഒരു ബെനഡിക്ടൈന്‍ ആശ്രമമാണ് ഇത്. 654 ല്‍ വിശുദ്ധ ഫിലിബെര്‍ട്ടാണ് ഇത് സ്ഥാപിച്ചത്. ഒരുകാലത്ത് ഫ്രാന്‍സിലെ ഏറ്റവും മികച്ചരീതിയിലുള്ള ഒരു ആശ്രമമായിരുന്നു. അന്ന് എഴുന്നൂറോളം സന്യാസികളുംഅതിലേറെ അല്മായസഹോദരങ്ങളും ഇവിടെയുണ്ടായിരുന്നു. ഖേദകരമെന്ന് പറയട്ടെ ഇന്ന് അതൊന്നുംശേഷി്ച്ചിട്ടില്ല റോമെനെസ്‌ക്വൂ കലയുടെ പേരില്‍ ഇന്ന് ടൂറിസ്റ്റുകളെ ഇവിടം ആകര്‍ഷിക്കുന്നുണ്ടെന്ന് മാത്രം.

ഇന്ന് നിലനില്‍ക്കുന്നത് 150 അടി ഉയരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഇരട്ട ഗോപുരങ്ങളുള്ള നോട്രെ ഡാം പള്ളി, പടിഞ്ഞാറന്‍ മുന്‍ഭാഗം, ഒരുകാലത്ത് ക്ലോയിസ്റ്ററുകളും ലൈബ്രറിയും ആയിരുന്നതിന്റെ ഭാഗങ്ങള്‍ എന്നിവയാണ്. ബാക്കിയുള്ളവ അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ്, എന്നിരുന്നാലും ഫ്രാന്‍സിലെ ഏറ്റവും വലിയ മധ്യകാല അവശിഷ്ടമായി ഇത് അഭിമാനത്തോടെ പ്രഖ്യാപിക്കപ്പെടുന്നു. വിക്ടര്‍ ഹ്യൂഗോ ഇതിനെ ‘ഫ്രാന്‍സിലെ ഏറ്റവും മനോഹരമായ അവശിഷ്ടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ലോവര്‍ സീനിലെ ഒരു വളവില്‍ റൂണിന് അല്പം പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇത് ഒമ്പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും വൈക്കിംഗുകളുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇത് തീയിട്ടു നശിപ്പിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. എന്നിരുന്നാലും, നോര്‍മാണ്ടി ഡ്യൂക്ക് താമസിയാതെ ഇത് സ്‌നേഹപൂര്‍വ്വം പുനര്‍നിര്‍മ്മിച്ചു, 1067ല്‍ റൂണിലെ ആര്‍ച്ച് ബിഷപ്പായ മൗറീസ് ജുമീഗസ് പള്ളി കൂദാശനിര്‍വഹിച്ചു. ജുമീഗസ് പള്ളിയുടെ സമര്‍പ്പണത്തിലും തുടര്‍ന്നുള്ള ആഘോഷങ്ങളിലും വില്യംചക്രവര്‍ത്തി പങ്കെടുത്തു.

മുമ്പെന്നത്തേക്കാളും മനോഹരമായി, ആശ്രമം വീണ്ടും സമ്പന്നവും സ്വാധീനശക്തിയുള്ളതുമായി മാറി. ഒരു പഠനകേന്ദ്രമായിരുന്ന ഇത്, സന്യാസിമാര്‍ കൈയെഴുത്തുപ്രതികള്‍ കൈകൊണ്ട് പകര്‍ത്തുന്നതിലും ചിത്രീകരിക്കുന്നതിലും ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്ത് മറ്റ് പലയിടങ്ങളിലുമെന്നപോലെ ഫ്രാന്‍സിലും കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടാവുകയും അതില്‍ ഈ ആശ്രമവും ദേവാലയവും അകപ്പെട്ടുപോവുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വലിയൊരു മഹത്വം ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെന്ന് ഇപ്പോഴും മനസ്സിലാക്കാനാവും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates