ഒക്ടോബര്‍ മാസം സവിശേഷമാക്കാന്‍ വെബ്‌സീരിസുമായി ഫിയാത്ത്മിഷന്‍


തൃശൂര്‍: ഒക്ടോബര്‍ മാസം അസാധാരണ മിഷനറി മാസമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന വേളയില്‍ ഇതേക്കുറിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫിയാത്ത് മിഷന്‍ പുറത്തിറക്കി.

മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനും ഷെയര്‍ ചെയ്യാനും സഹായകരമായ വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അറിയാം, പഠിക്കാം പ്രവര്‍ത്തിക്കാം എന്നീ മൂന്ന് ആശയങ്ങളാണ് ഇതില്‍ വരുന്നത്.

ഫിയാത്ത് മിഷന്‍ തയ്യാറാക്കിയ ഈ വീഡിയോകള്‍ യൂട്യൂബില്‍ fiatmissionEMMoct2019 എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നതാണ്.

ലോക സുവിശേഷവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള അല്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates