ജൂലൈ15- ഔര്‍ ലേഡി ഓഫ് മൊളാനസ്-ജെറുസലേം.

വര്‍ഷം 1099
ക്രൈസ്തവസൈന്യം സന്തോഷത്തോടെയാണ് ജെറുസലേമിലെത്തിയത്. കാരണം തങ്ങളുടെ ശത്രുസൈന്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചതില്‍ അവര്‍ക്ക് അഭിമാനമുണ്ടായിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അവിടെ പ്ലേഗ്ബാധയുണ്ടാവുകയും ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയും ചെയ്തു. ഭക്ഷ്യക്ഷാമമുണ്ടായി.ഈ സാഹചര്യത്തില്‍ ദൈവികസഹായമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ഉപകാരപ്പെടുകയില്ലെന്ന് വിശ്വസിച്ചുകൊണ്ട് അവര്‍ പരിശുദ്ധ അമ്മയെ സ്തുതിച്ചുകൊണ്ട് നഗരത്തിനുചുറ്റും നഗ്നപാദരായി നടന്നു.

ജെറീക്കോയ്ക്കു ചുറ്റും യഹൂദന്മാര്‍ നടന്നുപ്രാര്ത്ഥിച്ചതുപോലെ.. എട്ടാം ദിവസം മതിലുകള്‍ തകര്‍ക്കപ്പെടുകയും ബൗളോനിലെ ഗോഡ്‌ഫ്രെ ആദ്യമായി അവിടെ കാലുകുത്തുകയും ചെയ്തു. പിന്നീട് അവര്‍ നഗരം പിടിച്ചെടുത്തു. തുര്‍ക്കികള്‍ പരാജിതരായി. ഒന്നാം കുരിശുയുദ്ധം അങ്ങനെ ക്രിസ്തീയവിജയമായി, രാജ്യം തങ്ങളുടെ പക്കലായതിനാല്‍ പുതിയൊരു ക്രിസ്ത്യന്‍രാജാവ് വേണമെന്ന അവരാഗ്രഹിച്ചു. അതിനുസരിച്ചു ഗോഡ്‌ഫ്രെ തന്നെ രാജാവാകാന്‍സമ്മതിച്ചു.

പക്ഷേ കിരീടധാരണസമയത്ത്
എന്റെ കര്‍ത്താവ് മുള്‍ക്കിരീടം ധരിച്ച സ്ഥലത്ത് എനിക്ക് ഒരു കിരീടം ധരിക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞു കിരീടം അഴിച്ചുവച്ചു. തന്റെ വിജയത്തിന്റെ മഹത്വം അദ്ദേഹം മാതാവിന് നല്കി. മാതാവിന് കിരീടം നല്കുകയും ചെയ്തു. തങ്ങളുടെ വിജയത്തിന് പ്രതിനന്ദിയായി അവര്‍ജൂലൈ 15 ന് മാതാവിന്റെ തിരുനാള്‍ ആചരിച്ചു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates