Wednesday, October 15, 2025
spot_img
More

    ഓഗസ്റ്റ് 9- ഔര്‍ ലേഡി ഓഫ് ഓഗ്നീസ്.

    ഫ്രാന്‍സിന്റെ വടക്കെ ഭാഗത്തുള്ള പ്രദേശമാണ് ഓഗ്നീസ്. ഓഗ്നീസിലെ വിശുദ്ധ മേരിയുടെ ജന്മസ്ഥലമാണ് ഇവിടം. എല്ലാ വര്‍ഷവും ഇവിടെ മാതാവിന്റെ വിശുദ്ധരൂപം ദര്‍ശിക്കാനായി വിശുദ്ധ എത്തിയിരുന്നു. നഗ്നപാദയായി മഞ്ഞിലൂടെയായിരുന്നു ആയാത്രകളെല്ലാം. മാതാവ് തന്റെ മേലങ്കിക്കുള്ളില്‍ ഒരുതവണ വിശുദ്ധയെ മഴയില്‍ നിന്ന് പൊതിഞ്ഞുസംരക്ഷിച്ചതായി പറയപ്പെടുന്നു, 1167 ല്‍ ജനിച്ച വിശുദ്ധ 1213 ജൂണ്‍ 23 ന് സ്വാഭാവികമായ കാരണങ്ങളാല്‍ മരണമടഞ്ഞു. സമ്പന്നകുടുംബത്തില്‍ ജനിച്ച മേരിക്ക് കന്യാസ്ത്രീയാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തെതുടര്‍ന്ന് വിവാഹിതയാകേണ്ടിവന്നു.പക്ഷേ അവളെ വിവാഹം കഴിച്ച ജോണിന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.പതിനാലാം വയസില്‍വിവാഹിതയായ മേരി ജോണിനോട് ശുദ്ധതയില്‍ തന്നെ നിലനിര്‍ത്തണമെന്ന് അഭ്യര്‍്ത്ഥിച്ചു.

    തുടര്‍ന്നുളള ജീവിതകാലം മുഴുവന്‍ അവര്‍ സഹോദരീസഹോദരന്മാരായിട്ടാണ് ജീവിച്ചത്. ദരിദ്രരെ സഹായിച്ചും കുഷ്ഠരോഗികളെശുശ്രൂഷിച്ചും അവരുടെ ജീവിതംമുന്നോട്ടുപോയി. ഔര്‍ ലേഡി ഓഫ് ഓഗ്നീസിനോടും വിശുദ്ധ സ്‌നാപകയോഹന്നാനോടുമായിരുന്നു മേരി ഓഗ്നീസിന് കൂടുതല്‍ വണക്കവും ഭക്തിയുമുണ്ടായിരുന്നത്. ദൈവ്ത്തിന്റെഇഷ്ടപ്രകാരം പി്ന്നീട്‌മേരിയും ഭര്‍ത്താവും പിരിഞ്ഞുതാമസിച്ചു. ധ്യാനാത്മകജീവിതം നയിച്ച മേരി തന്റെ മരണത്തിന് മൂന്നുദിവസം മുമ്പ് ആത്മനിര്‍വൃതിയില്‍ ലയിച്ച് ത്രിത്വത്തെക്കുറിച്ചുള്ള ഗാനം ആലപിച്ചതായി പറയപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!