പലേര്‍മോയില്‍ നിന്ന് ഏകദേശം 45 മൈല്‍ പടിഞ്ഞാറ് സിസിലിയിലെ ട്രപാനിയിലുള്ള ഔവര്‍ ലേഡി ഓഫ് ദി അനണ്‍സിയേഷന്റെ ദേവാലയത്തിലെ ഒരു ചാപ്പലിലാണ് മാതാവിന്റെ ഈ രൂപമുള്ളത്.
ഔവര്‍ ലേഡി ഓഫ് ട്രപാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. 733ല്‍ ആരംഭിച്ചതാണ് മാതാവിനോടുളള വണക്കം എന്നാണ് ചില രേഖകള്‍ പറയുന്നത്. അത് സൈപ്രസ് ദ്വീപിലെ ഒരു ശില്പത്തിന്റെ സൃഷ്ടിയായിരുന്നുവത്രെ. അദ്ദേഹം അത് ഫാഗമുസ്തയിലെ ഒരു പള്ളിയില്‍ സ്ഥാപിച്ചു. അവിടെ 400 വര്‍ഷക്കാലം കന്യകയോടുള്ള ഭക്തിയുടെ കേന്ദ്രമായി അത് തുടര്‍ന്നു.
പിന്നീട് 1113ല്‍ ബാള്‍ഡ്വിന്‍ രാജാവിന്റെ ഭരണകാലത്ത്, ജറുസലേമില്‍, ഓര്‍ഡര്‍ ഓഫ് ടെംപ്ലേഴ്‌സ് സ്ഥാപിക്കപ്പെട്ടു. 1130ല്‍, സൈപ്രസിലെ ഒരു കൂട്ടം കുരിശുയുദ്ധക്കാരും ഭടന്മാരും, പ്രഭുക്കന്മാരും, ടെംപ്ലേഴ്‌സിന്റെ ക്രമത്തില്‍ ചേരാന്‍ തീരുമാനിക്കുകയും ഉടന്‍ തന്നെ കപ്പല്‍ കയറി ജറുസലേമിലേക്ക് പോകുകയുമ ചെയ്തപ്പോള്‍ അവര്‍ മറക്കാതെ പരിശുദ്ധ കന്യകയുടെയും ഉണ്ണീശോയുടെയും രൂപം എടുത്തുകൊണ്ടുപോയി.
ഏകദേശം 150 വര്‍ഷത്തോളം ഈ ചിത്രം ജറുസലേമില്‍ നിലനിന്നിരുന്നു. പിന്നീട്, ഏഴാമത്തെ കുരിശുയുദ്ധത്തിന്റെ പരാജയത്തിനുശേഷം, പിസാസെറ്റിലെ ഗെറോജിയോ എന്ന് പറയപ്പെടുന്ന നൈറ്റ്‌സ് ടെംപ്ലറുകളില്‍ ഒരാള്‍ തുര്‍ക്കികളില്‍ നിന്ന് രക്ഷിക്കാനായി ഈ ചിത്രം ഇറ്റലിയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ, കപ്പല്‍ ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു, താമസിയാതെ കപ്പലും അതിലുണ്ടായിരുന്ന എല്ലാവരും നശിച്ചു. എന്നാല്‍ ഒരു പടയാളി മാത്രം രക്ഷപ്പെട്ടു. അയാള്‍ നിരാശനായില്ല അദ്ദേഹം പരിശുദ്ധ അമ്മയോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും, കൊടുങ്കാറ്റിനെ അതിജീവിച്ചാല്‍ എത്തിച്ചേരുന്ന ആദ്യ ദേശത്ത് അവളുടെ ചിത്രം പ്രതിഷ്ഠിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊടുങ്കാറ്റ് ശമിച്ചു, ഒടുവില്‍ കപ്പല്‍ സിസിലിയിലെ ട്രപാനിയില്‍ എത്തി. ട്രപാനിയിലെ മാതാവിന്റെ അത്ഭുത പ്രതിച്ഛായയെക്കുറിച്ചുള്ള കഥ ട്രപാനിയിലെ ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് പടര്‍ന്നു, മറിയയുടെ ബഹുമാനാര്‍ത്ഥം ഒരു പള്ളി പണിയാന്‍ അവര്‍ തീരുമാനിച്ചു. താമസിയാതെ പണി ആരംഭിക്കുകയും 1332ല്‍ പള്ളി പൂര്‍ത്തിയാക്കുകയും ചെയ്തു. 1760ല്‍ ഇത് പുനര്‍നിര്‍മ്മിക്കപ്പെട്ടു.
പ്രധാന അള്‍ത്താരയ്ക്ക് പിന്നിലുള്ള പള്ളിയുടെ ഒരു അറ്റത്ത്, മനോഹരമായ ഒരു ചാപ്പല്‍ ഉണ്ട്, അതില്‍ ട്രപാനിയിലെ മാതാവിന്റെ ഒരു രൂപമുണ്ട്. ഇടതുകൈയില്‍ഉണ്ണിയേശുവുമായി നില്ക്കുന്ന മാതാവിനെ ചിത്രീകരിക്കുന്ന മാര്‍ബിള്‍രൂപം.