ബെല്‍ജിയത്തിലെ വാലോണിയായിലെ ഒരു പ്രവിശ്യയാണ് ഹൈനോള്‍ട്ട്. ഹെയ്ന്‍ നദിയില്‍നിന്നാണ് ഈ സ്ഥലത്തിന് ഹൈനോള്‍ട്ട് എന്ന പേരു ലഭിച്ചത്. 1419 ലാണ് ഇവിടെ മാതാവിന്റെ നാമത്തിലുള്ള ആദ്യത്തെ അത്ഭുതം നടന്നത് എന്നാണ് ചരിത്രം. വെള്ളം കോരുകയായിരുന്ന ഒരു യുവതി ആഴമുള്ള കിണറ്റിലേക്ക് വീണുപോയി. മുകളില്‍ നിന്ന് കല്ലുകള്‍ അവളുടെ ദേഹത്തേക്ക് വീണു, അവള്‍ മരിച്ച നിലയിലാണ് പുറത്തേക്കെടുത്തത്. ഈ സമയം അവളുടെ അമ്മ പെണ്‍കുട്ടിയെ മാതാവിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുകയും തല്‍ക്ഷണം അവള്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു.
പാപികളോടുള്ള പരിശുദ്ധ അമ്മയുടെ വലിയ കാരുണ്യത്തെ പരാമര്‍ശിച്ചുകൊണ്ട്, വിശുദ്ധ ബെര്‍ണാഡ് പാലും തേനും ഒഴുകുന്ന വാഗ്ദത്ത ഭൂമി എന്ന് മാതാവിനെ വിളിക്കുന്നു. വിശുദ്ധ ലിയോ പറയുന്നത്, പരിശുദ്ധ അമ്മയെ നോക്കുമ്പോള്‍, ദൈവത്തിന്റെ നീതിയല്ല, മറിച്ച് അവിടുത്തെ കരുണ മാത്രമാണ് താന്‍ കാണുന്നത് എന്നാണ്. കാരണം മാതാവ് ദൈവത്തിന്റെ കാരുണ്യത്താല്‍ നിറഞ്ഞിരിക്കുന്നു