കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം ഹൈറേഞ്ച് മേഖലയിലെ വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തിയ ത്രിദിന ബേസിക് ട്രെയ്‌നിംഗ് കോഴ്‌സില്‍ പങ്കെടുത്തവര്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, വിശ്വാസജീവിതപരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ എന്നിവര്‍ക്കൊപ്പം.
അണക്കര: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റിസി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ തീയതികളില്‍ അണക്കര പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററിന്‍ നടന്നു. റവ. ഡോ. ജെയിംസ് ഇലഞ്ഞിപ്പുറം തിരിതെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്‍മായരും അടങ്ങുന്ന റിസോഴ്‌സ് ടീം ക്ലാസുകള്‍ നയിച്ചു.സമാപന സമ്മേളനത്തില്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (ബിറ്റിസി) കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഫാ. തോമസ് വാളന്മനാല്‍
ഡയറക്ടര്‍
മൊബൈല്‍: 94479 14882