മാനേജ്‌മെന്റിന് ഓര്‍മ്മവേണം’പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസമന്ത്രിയുടെ രൂക്ഷവിമര്‍ശനം
പള്ളുരുത്തി: പളളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ അതിനു മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും സ്‌കൂളിനുവേണ്ടി കോടതിയില്‍ കേസ് വാദിക്കുന്ന വക്കീലും അല്ല. അത് മാനേജ്‌മെന്റിന് ഓര്‍മ്മ വേണം, പ്രശ്‌നം പരിഹരിച്ചതിനു ശേഷം സ്‌കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തുനിന്നുണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ’ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിക്കഴിഞ്ഞതിനു ശേഷവും വീണ്ടും പ്രകോപനം ഉണ്ടാക്കുന്നതിനു വേണ്ടി പത്രസമ്മേളനം നടത്തിയത് ഉചിതമായില്ലെന്നാണ് മന്ത്രിയുടെ നിലപാട്.