വിശുദ്ധ ഹെന്‍ട്രി ന്യൂമാന്‍ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സഹമധ്യസ്ഥന്‍
വിശുദ്ധ ഹെന്‍ട്രി ന്യൂമാനെ കത്തോലിക്കാവിദ്യാഭ്യാസദൗത്യത്തിന്റെ സഹമധ്യസ്ഥനായി ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചു. നിലവില്‍ വിശുദ്ധ തോമസ് അക്വിനാസാണ് സഭയുടെ എഡ്യൂക്കേഷനല്‍ മിഷന്റെ പേട്രണ്‍. ഈ വിശുദ്ധനൊപ്പമാണ് വിശുദ്ധ ഹെന്‍ട്രി ന്യൂമാനെ ലെയോ പതിനാലാമന്‍ പാപ്പ കത്തോലിക്കാ ദൗത്യത്തിന്റെ സഹമധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നത്. 1880 ല്‍ ലെയോ പതിമൂന്നാമന്‍ പാപ്പയാണ് തോമസ് അക്വിനാസിനെ കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ പുതിയ കാലത്തെ ലെയോ പാപ്പ വിശുദ്ധ ന്യൂമാനെ വിദ്യാഭ്യാസശുശ്രൂഷയുടെ സഹമധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു. നവംബര്‍ ഒന്നിനാണ് കര്‍ദിനാള്‍ ന്യൂമാനെ ഡോക്ടര്‍ ഓഫ് ദ ചര്‍ച്ചായി പ്രഖ്യാപിക്കുന്നത്.