നടുവില്‍: വിളക്കന്നൂര്‍ ദിവ്യകാരുണ്യ അടയാളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. 23 ന് സമാപിക്കും.ദിവ്യകാരുണ്യ കണ്‍വന്‍ഷന്‍, തിരുമുഖ നവനാള്‍ പ്രാര്‍ഥന, നൂറ്റൊന്ന് മണിക്കൂര്‍ അഖണ്ഡ ആരാധന, രാജത്വ തിരുനാള്‍ ശതാബ്ദി റാലി, അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ്, 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം, ദിവ്യകാരുണ്യ പ്രദക്ഷിണം, കലാസന്ധ്യ, ദിവ്യകാരുണ്യ ആത്മീയ പ്രഭാഷണങ്ങള്‍, തിരുനാള്‍ സമ്മാനമായ സ്‌നേഹവീടിന്റെ താക്കോല്‍ദാനം, സ്‌നേഹവിരുന്ന് എന്നിവയാണ് ആഘോഷപരിപാടികള്‍.
2013 നവംബര്‍ 15ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ ദിവ്യബലിക്ക് ഉപയോഗിച്ച തിരുവോസ്തിയില്‍ യേശുക്രിസ്തുവിന്റെ മുഖം പ്രത്യക്ഷപ്പെട്ട സംഭവമാണ് വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം. ഈ അത്ഭുതം സംഭവിച്ച ശേഷം ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം വത്തിക്കാന്‍ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കി. 2025 മെയ് 31 ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ വച്ച് ഈ അത്ഭുതത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടന്നു.