നൈജീരിയ ലോകത്തിലെ ഏറ്റവും ദു:ഖകരമായ രാഷ്ട്രം: ആര്‍ച്ചുബിഷപ്പ്

നൈജീരിയ: നൈജീരിയ ലോകത്തിലെ ഏറ്റവും ദു: ഖകരമായ രാഷ്ട്രം ആയിരിക്കാമെന്ന് അബൂജ ആര്‍ച്ചുബിഷപ് ഇഗ്നേഷ്യസ് അയാവു കെയ്ഗാമ. മുമ്പൊരിക്കല്‍ ലോകത്തിലേക്കുവച്ചേറ്റവും സന്തോഷകരമായ രാജ്യമായി ആഫ്രിക്കന്‍ രാജ്യം കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ദു:ഖം അനുഭവിക്കുന്ന രാജ്യമായി നൈജീരിയ മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഅസ്ഥിരതയും അരക്ഷിതാവസ്ഥയും അഴിമതിയും ചേര്‍ന്നാണ് ഈ അവസ്ഥ വരുത്തിവച്ചിരിക്കുന്നത്. നിഷ്്ക്കളങ്കരും ചെറുപ്പക്കാരുമായ യുവതികളെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയായില്‍ അനീതി നടമാടുന്നു.

നമ്മുടെ മതവിശ്വാസം പള്ളികളിലും പള്ളികളിലും ആളുകളെ നിറയ്ക്കുന്നതാണോ അതോ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനും, പരസ്പരം ആര്‍ദ്രമായി സ്‌നേഹിക്കാനും, നമ്മുടെ ദൈവവുമായി എളിമയുള്ള കൂട്ടായ്മയില്‍ നടക്കാനും ദൈവാത്മാവിനാല്‍ നയിക്കപ്പെടാന്‍ നമ്മെത്തന്നെ അനുവദിക്കുന്നതാണോ എന്നും അദ്ദേഹം ചോദിച്ചു. കുബ്വാ സെന്റ് ലൂക്ക് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates