കോതമംഗലം: ദൈവദാസന്‍ ഫാ. ജോസഫ് പഞ്ഞിക്കാരന്‍ ധന്യപദവിയിലേക്ക്. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് അഥവാ ധര്‍മ്മഗിരി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനാണ് ഫാ. ജോസഫ് പഞ്ഞിക്കാരന്‍. കഴിഞ്ഞദിവസമാണ് ലെയോ പതിനാലാമന്‍ പാപ്പ മോണ്‍. പഞ്ഞിക്കാരന്റെ ജീവിതവിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ച് ധന്യനായി പ്രഖ്യാപിച്ചത്. 2010 ജൂലൈ 18 നാണ് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. 1888 സ്‌പെ്തംബര്‍ 10 ന് ചേര്‍ത്തലയിലെ ഉഴുവയിലാണ് ജനനം. രോഗീശുശ്രൂഷജീവിതവ്രതമാക്കിയ അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടിയാണ് ധര്‍മ്മഗിരി എന്ന സന്യാസിനീസമൂഹത്തിന് രൂപം നല്കിയത്. 1944 ലായിരുന്നു ധര്‍മ്മഗിരിയുടെ സ്ഥാപനം. 1949 നവംബര്‍ നാലിന് അദ്ദേഹം അന്തരിച്ചു.