ഏറെ ശ്രദ്ധേയമായ ബൈബിള്‍ പഠനപരമ്പരയ്ക്കു ശേഷം വെളിപാടു പുസ്തകത്തിന്റെ പഠനവുമായി പ്രസിദ്ധ ധ്യാനഗുരു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. പുതുവര്‍ഷത്തില്‍ ജനുവരി ഒന്നുമുതല്ക്കാണ് പഠനപരമ്പര ആരംഭിക്കുന്നത്. നാലു ദിവസത്തെ ഇടവേളയില്‍ വ്യാഴം, തിങ്കള്‍ എന്നീ ക്രമത്തിലാണ്് ഓരോ പഠനവും യൂട്യൂബ്/ ആപ്പ് എന്നിവയില്‍ അപ് ലോഡ് ചെയ്യപ്പെടുന്നത്. മെച്ചപ്പെട്ട പഠനത്തിനായി encounterbible എന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുകയായിരിക്കും കൂടുതല്‍ നല്ലത്. നമ്മുടെ സൗകര്യത്തിനു അനുസരിച്ച് ആപ്പ് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡ് ഫോണാണെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐ ഫോണാണെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നോ സേര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാം.. മുന്‍കാലങ്ങളിലുള്ള ബൈബിള്‍ പഠനങ്ങളും ഈ ആപ്പില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വ്യക്തതയോടെ ബൈബിള്‍ പഠനത്തിലേര്‍പ്പെടാന്‍ ആപ്പ് സഹായിക്കും.
ഡാനിയേലച്ചന്റെ ഈ പുതിയ ഉദ്യമത്തിനൊപ്പം മരിയന്‍പത്രവും പങ്കുചേരുന്നുണ്ട്. മരിയന്‍പത്രത്തിലൂടെയും വെളിപാട് പഠനപരമ്പരയില്‍ ഭാഗഭാക്കാകാം. അതുകൊണ്ട് ജനുവരി ഒന്നുമുതല്‍ മരിയന്‍പത്രത്തിലൂടെയുള്ള ഈ പഠനപരമ്പരയുടെ ഭാഗമാകാന്‍ എല്ലാ വായനക്കാരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. പുതുവര്‍ഷത്തില്‍ നമുക്ക് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ ലഭിക്കാനും ഇത് ഇടയാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാ വായനക്കാരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ?