വെനിസ്വേല: സമാധാനത്തിന്റെ വഴി തുറക്കണം: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: വെനിസ്വേലയില്‍ സമാധാനത്തിന്റെ വഴി തുറക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വെനിസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയ സാഹചര്യത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു പാപ്പ. ഞായറാഴ്ചയിലെ ആഞ്ചെലസ് പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ വെനിസ്വേലയെക്കുറിച്ചു പ്രതിപാദിച്ചത്. താന്‍ വെനിസ്വേലയിലെ സ്ഥിതിഗതികള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പാപ്പ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കായിരിക്കണം മറ്റെന്തിനെക്കാളും പരിഗണന. വെനിസ്വേലയുടെ പരമാധികാരം ഉറപ്പാണം.സമാധാനത്തിന്റെയും നീതിയുടെയും വഴി തുറക്കണം. ഭരണഘടനയില്‍ പറയുന്ന നിയമവാഴ്ച രാജ്യത്തു പുലരണമെന്നും പാപ്പ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates