വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ അങ്കോള സന്ദര്‍ശിക്കുമെന്ന് സൗത്തേണ്‍ ആഫ്രിക്കയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ അറിയിച്ചു. അങ്കോളയിലെ കത്തോലിക്കാസഭയുടെയും രാജ്യത്തിന്റെ പ്രസിഡന്റിന്റെയും ക്ഷണം ലെയോ മാര്‍പാപ്പ സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് ക്രിസ്പിന്‍ വിറ്റോള്‍ഡ് ദൂബെയ്ല്‍ പ്രസ് കോണ്‍ഫ്രന്‍സില്‍ അറിയിച്ചു. എന്നാല്‍ സന്ദര്‍ശനത്തീയതി തീരുമാനിച്ചിട്ടില്ല. ആഫ്രിക്കയിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തേണ്ടതുണ്ടെന്നും ആര്‍ച്ചുബിഷപ് ക്രിസ്പിന്‍ അറിയിച്ചു.
അങ്കോള സന്ദര്‍ശിക്കാനുള്ള പാപ്പയുടെ തീരുമാനത്തിന് അങ്കോളയിലെ സൗറിമോ അതിരൂപത ആര്‍ച്ചുബിഷപ് ജോസ് മാനുവല്‍ നന്ദി അറിയിച്ചു. 2026 ല്‍ ആഫ്രിക്ക സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് 2025 ഡിസംബറില്‍ മാര്‍പാപ്പ സൂചന നല്കിയിരുന്നു. അങ്കോള, ഗിനിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചും പാപ്പ സൂചിപ്പിച്ചിരുന്നു.