Friday, January 23, 2026
spot_img
More

    ക്രൈസ്തവമതപീഡനം; 2025 റെക്കോര്‍ഡ് വര്‍ഷം.

    ലോകമാസകലമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2025 ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ഷമായിരുന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2025 ല്‍ ക്രൈസ്തവ മതപീഡനം വര്‍ദ്ധിച്ചുവെന്ന് 2026 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പറയുന്നു. ലോകത്ത് 38 കോടി 80 ലക്ഷം പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെപേരില്‍ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം ഇരകളായത്.

    ക്രൈസ്തവവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന രാജ്യങ്ങളുടെ എണ്ണം 2025 ല്‍ 13 ല്‍ നിന്ന് 15 ആയി. ഇതില്‍ നോര്‍ത്ത് കൊറിയയാണ് മുമ്പന്തിയിലുള്ളത്. സോമാലിയ, എരിത്രയ, ലിബിയ, അഫ്ഗാനിസ്ഥാന്‍, യമന്‍, സുഡാന്‍, മാലി, നൈജീരിയ പാക്കിസ്ഥാന്‍, ഇറാന്‍ ഇന്ത്യ, സൗദി , അറേബ്യ. മ്യാന്മാര്‍, സിറിയ എന്നീ രാജ്യങ്ങള്‍ ഈ ലിസ്റ്റിലുണ്ട്.

    സിറിയായില്‍ മൂന്നുലക്ഷത്തില്‍ താഴെ മാത്രം ക്രൈസ്തവരാണ് ഇപ്പോഴുളളത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ് സിറിയായില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ഇത്രയും കുറവ് അനുഭവപ്പെട്ടത്.

    2025 ല്‍ 4,849 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് നൈജീരിയായിലാണ്. പീഡനങ്ങള്‍ക്ക് വിധേയരായ ക്രൈസ്തവരില്‍ ഇരുപത് കോടിയിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. പതിനൊന്ന് കോടിയോളം പേര്‍ പതിനഞ്ച് വയസില്‍ താഴെയുള്ളവരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!