തൃശൂര്‍: ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പേരില്‍ ആള്‍മാറാട്ടവും സൈബര്‍ തട്ടിപ്പും. അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് ചില അജ്ഞാതര്‍ പൊതുജനങ്ങളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നത്. സിബിസിഐയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ തലവന്മാരാണെന്നോ സിബിസിഐ സെക്രട്ടറി ജനറലാണെന്നോ തെറ്റായ അവകാശവാദം ഉന്നയിച്ചാണ് ആള്‍മാറാട്ടം നടത്തുന്നത്.
ചില സന്ദര്‍ങ്ങളില്‍ മാര്‍ താഴത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം വ്യത്യസ്ത പേരുകളും ഉപയോഗിക്കാറുണ്ട്. താനാണെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് അജഞാതരായ തട്ടിപ്പുകാര്‍ പുരോഹിതരെയും മതരാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും സമീപിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
താനോ തന്റെ ഓഫീസോ സിബിസിഐ യുടെ അംഗീകൃത ഓഫീസുകളോ ഇത്തരത്തിലുള്ള കോളുകളോ സന്ദേശങ്ങളോ വീഡിയോ കോണ്‍ഫ്രന്‍സ് ലിങ്കുകളോ സാമ്പത്തികമായ സഹായാഭ്യര്‍ത്ഥനകളോ നടത്തിയിട്ടില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.