വത്തിക്കാന്‍സിറ്റി: യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ച നമ്മുടെ ഹൃദയങ്ങളെ സന്തോഷത്താല്‍ നിറയ്ക്കുന്നുവെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അവിടുത്തെ സ്‌നേഹത്തിന്റെയും കരുണയുടെയും സാക്ഷികളാകാന്‍ വേണ്ട ശക്തി നല്കുന്നതാണ് അതെന്നും പാപ്പ പറഞ്ഞു. ഇക്വഡോറിലെ ഇബാറയില്‍ നടന്ന ഏഴാമത് ദേശീയ യുവജനദിനാഘോഷങ്ങള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഇന്ന് സഭയ്ക്ക് വേണ്ടത് യുവജനങ്ങളുടെ സന്തോഷവും, അവരുടെ ധൈര്യവും, ശക്തമായ സാക്ഷ്യവുമാണ്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ രൂപാന്തരപ്പെടാന്‍ തങ്ങളെത്തന്നെ യുവജനങ്ങള്‍ വിട്ടുകൊടുക്കണം. അവിടുത്തെ ക്ഷമയുടെയും നുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പ്രഘോഷകരാകുകയും വേണം.
‘ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ (യോഹന്നാന്‍ 16, 33) എന്നതായിരുന്നു ദേശീയ യുവജനദിനത്തിന്റെ ആപ്തവാക്യം.