തിരുവനന്തപുരം:കെസിബിസിഅധ്യക്ഷനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം സൂസൈപാക്യത്തിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അംദ്‌ലമിന സന്ദര്‍ശനത്തെ തുടര്‍ന്ന് റോമില്‍ നിന്ന് മടങ്ങിയെത്തിയതോടെയാണ് ആര്‍ച്ച് ബിഷപ് രോഗബാധിതനായത്. പനിയും അണുബാധയും കാരണമാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.