Friday, February 13, 2026
spot_img
More

    ആറാമത് ആഗോള വൃദ്ധദിനത്തിനുള്ള വിഷയം പ്രസിദ്ധീകരിച്ചു..

    വത്തിക്കാന്‍ സിറ്റി: മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വൃദ്ധജനത്തിനുമായുള്ള ആറാം ആഗോളദിനത്തിന്റെ വിഷയം പ്രസിദ്ധീകരിച്ചു. ഞാന്‍ നിന്നെ മറക്കുകയില്ല എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഏശയ്യാ പ്രവാചകന്റെ പുസ്തകം 49 ാം അധ്യായം പതിനഞ്ചാം വാക്യമാണ് ഇത്. വാര്‍ദ്ധക്യത്തിന്റെ ദുര്‍ബലതയില്‍ പോലും ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ സ്‌നേഹം ഒരിക്കലും കുറയുന്നില്ല എന്നാണ് ഈ വിഷയം എടുത്തുപറയുന്നത്..

    2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെയൊരു ദിനം സഭയില്‍ ഉദ്ഘാടനം ചെയ്തത്. വയോജനങ്ങളുമായുള്ള സഭയുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിനും കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനുമാണ് സഭയില്‍ ഈ ദിനം ആചരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!