വത്തിക്കാന്‍ സിറ്റി: ബുര്‍ക്കിനാ ഫാസോയില്‍ നിന്നുള്ള ഈശോസഭ വൈദികന്‍ ഫാ. പോള്‍ ബെറേയ്ക്ക് റാറ്റ്‌സിംങര്‍ അവാര്‍ഡ്. ആദ്യമായിട്ടാണ് ഒരു ആഫ്രിക്കക്കാരന് ഈ അവാര്‍ഡ് ലഭിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ നല്കിയ സംഭാവനകളെ മാനിച്ചാണ് റാറ്റ്‌സിംങര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജോസഫ് റാറ്റ്‌സിംങര്‍ ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാ. ഫെഡറിക്കോ ലൊംബാര്‍ദിയും പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ പ്രസിഡന്റ് കര്‍ദിനാള്‍ റാവസിയും ചേര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. റോമന്‍ കൂരിയായില്‍ നിന്നുള്ള അഞ്ചു കര്‍ദിനാള്‍മാര്‍ ശുപാര്‍ശ ചെയ്യുന്നവരില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അവാര്‍ജ് ജേതാവിനെ തിരഞ്ഞെടുത്തത്.
2011 മുതല്ക്കാണ് റാറ്റ്‌സിംങര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവാര്‍ഡ് തനിക്ക് വലിയ അത്ഭുതമായെന്നും ഇത്തരമൊരു അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങള്‍ക്ക് നന്ദിപറയുന്നുവെന്നും ഫാ. പോള്‍ ബെറേ അറിയിച്ചു.