Monday, February 23, 2026
spot_img
More

    കേരളസഭയ്ക്ക് ഒരു ധന്യന്‍ കൂടി: തിയോഫിന്‍ പാണ്ടിപ്പിള്ളി.

    കൊച്ചി: ദൈവദാസന്‍ തിയോഫിനച്ചന്‍ ധന്യപദവിയിലേക്ക്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുളള ഡിക്കാസ്റ്റി ഫെബ്രുവരി 21 നാണ് ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. ജീവിതകാലത്തു തന്നെ പുണ്യാളച്ചനെന്ന പേരു നേടിയ വിശുദ്ധ ജീവിതമായിരുന്നു ഫാ. തിയോഫിന്‍ നയിച്ചിരുന്നത്. കേരളഫ്രാന്‍സിസ് സേവ്യറെന്നും അദ്ദേഹത്തിന് വിശേഷണമുണ്ടായിരുന്നു. കപ്പൂച്ചിന്‍ സഭാംഗമായിരുന്ന അദ്ദേഹം ജീവിതത്തിലെ അവസാനത്തെ പ്ത്തുവര്‍ഷം മുഴുവന്‍ ചെലവഴിച്ചത് പൊന്നുരുന്നി ആശ്രമത്തിലായിരുന്നു 1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് അച്ചന്‍ ജനിച്ചത്. 1968 ഏപ്രില്‍ നാലിന് അന്ത്യയാത്ര പറഞ്ഞു. 2001 ഏപ്രില്‍ അഞ്ചിനാണ് ഫാ. തിയോഫിനെ ദൈവദാസനായി പ്രഖ്യാപിച്ചത്. ധ്‌ന്യപദവിക്കു ശേഷം വാഴ്ത്തപ്പെട്ട പദവിയും തുടര്‍ന്ന് വിശുദ്ധപദവിയുമാണ്. രണ്ടിനും വൈദ്യശാസ്ത്രത്തിന് ഉത്തരം ലഭിക്കാത്തവിധത്തിലുള്ള അത്ഭുതരോഗസൗഖ്യങ്ങള്‍ ഉണ്ടാകണം. ധന്യന്‍ തിയോഫിനച്ചനോട് നമുക്ക് മാധ്യസ്ഥ്യം യാചിക്കാം. അതോടൊപ്പം തിയോഫിനച്ചനെ വിശുദ്ധപദവിയിലേക്കുയര്‍ത്താനായി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!