പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്തീയതി: 25 ഫെബ്രുവരി 2026


“Thirty Days for Life” — ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ ആഗോള ജീവൻമാസം

മനുഷ്യജീവന്റെ മഹത്വവും അക്ഷയമായ പരിശുദ്ധതയും ലോകസമൂഹത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ “Thirty Days for Life” എന്ന ആഗോള ജീവൻമാസം ആചരിക്കുന്നു. വിവിധ രാജ്യങ്ങളിലെ രൂപതകൾ, ഇടവകകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രാർത്ഥന, ബോധവൽക്കരണം, കരുതൽ പ്രവർത്തനങ്ങൾ എന്നിവ ഏകോപിതമായി നടപ്പിലാക്കുമെന്ന് ചെയർമാൻ സാബു ജോസ് അറിയിച്ചു.


ഈ വർഷത്തെ ആപ്തവാക്യം

“ജീവന്റെ സംരക്ഷണം — സമഗ്രമേഖലയിലും, സമ്പൂർണ സമർപ്പണത്തോടെ”


ഗർഭത്തിൽ ആരംഭിക്കുന്ന നിമിഷം മുതൽ സ്വാഭാവിക മരണത്തോളം മനുഷ്യജീവൻ അഖണ്ഡമായ മാന്യതയും അവകാശവുമുള്ളതാണെന്ന ബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കുടുംബ ജപമാല, ആത്മീയ ദത്തെടുക്കൽ, ആരാധന, ഉപവാസം, നിശാപ്രാർത്ഥന ശൃംഖല തുടങ്ങിയ ആത്മീയ പ്രവർത്തനങ്ങളോടൊപ്പം യുവജന-വിദ്യാഭ്യാസ പരിപാടികൾ, പ്രൊ ലൈഫ് സെമിനാറുകൾ, ജീവൻ ദർശന സെമിനാറുകൾ, മാതാപിതാക്കൾക്കുള്ള മാർഗനിർദേശ സെമിനാറുകൾ, ലൈഫ് ക്ലബുകൾ എന്നിവയും നടക്കും.

ഗർഭിണികൾക്കും പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും നേരിട്ടുള്ള പിന്തുണ നൽകുന്നതിനായി കൗൺസിലിംഗ് സേവനം, മെഡിക്കൽ മാർഗനിർദേശം, ബേബി കിറ്റ് ശേഖരണം, ആശുപത്രി യാത്ര സഹായം, അടിയന്തര പ്രതികരണസംഘം എന്നിവ രൂപീകരിക്കും. കൂടാതെ അറിവില്ലാത്ത കാലത്ത് അബോർഷൻ നടത്തിയവർക്കായി ശാന്തിയും ആത്മീയ പുനരുജ്ജീവനവും ലഭ്യമാക്കുന്ന പ്രത്യേക ശുശ്രൂഷകളും രഹസ്യ ശ്രവണകേന്ദ്രങ്ങളും ഒരുക്കുമെന്ന് സാബു ജോസ് പറഞ്ഞു.


ഈ കാലയളവിൽ പ്രചരിപ്പിക്കുന്ന മുഖ്യ സന്ദേശങ്ങൾ

ഓരോ മനുഷ്യനും ദൈവത്തിന്റെ സന്ദേശവാഹകനാണ്

കാവലും കരുതലും വഴി ജീവന്റെ സംസ്കാരം സമൂഹത്തിൽ സജീവമാക്കുക

യുദ്ധവിരുദ്ധ മനോഭാവം പ്രാർത്ഥന മനസ്സിൽ വളരട്ടെ

അബോർഷൻ കൊലപാതകം — അഡോപ്‌ഷൻ ദിവ്യസ്നേഹം


മാർച്ച് 25-ന് പ്രൊ-ലൈഫ് ദിനാചരണത്തിന്റെ ഭാഗമായി ജീവൻ റാലി, സാക്ഷ്യപങ്കിടൽ, പൊതുസമ്മേളനം എന്നിവ നടക്കും. കൂടാതെ മനുഷ്യജീവന്റെ മാന്യതയെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ ദർശനം ഡിജിറ്റൽ മീഡിയയും പൊതുമാധ്യമങ്ങളും വഴി വിവിധ രാജ്യങ്ങളിലും സഭകളിലും സമൂഹങ്ങളിലേക്കും എത്തിക്കുന്ന പ്രത്യേക ആഗോള പ്രചാരണവും നടത്തും.

മനുഷ്യജീവനെ സംരക്ഷിക്കുക മനുഷ്യരാശിയുടെ അടിസ്ഥാന നൈതിക ഉത്തരവാദിത്വമാണെന്നും, ഈ ദൗത്യത്തിൽ എല്ലാവരും പങ്കുചേരണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ആഹ്വാനം ചെയ്തു.

സാബു ജോസ്
ചെയർമാൻ, പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്
📞 9446329343

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates