ശ്രീലങ്ക: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ബോംബാക്രമണം; മുന്‍ ഉന്നത പോലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

കൊളംബോ:2019 ലെ ഈസ്റ്റര്‍ ചാവേര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ പോലീസ് മുന്‍ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സൈനിക ഇന്റലിജന്‍സ് ഡയറക്ടറായിരുന്ന മേജര്‍ ജനറല്‍ സുരേഷ് സല്ലെയെയാണ് ശ്രീലങ്കയുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയതത്.സല്ലെ ഒരു ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ അതോ സ്‌ഫോടനങ്ങള്‍ തടയാന്‍ കഴിയുമായിരുന്ന വിശ്വസനീയമായ ഇന്റലിജന്‍സ് മുന്നറിയിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടോ എന്നാണ് അന്വേഷണം നടക്കുന്നത്.് തീവ്രവാദ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യലിനായി 72 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
2019 ഏപ്രില്‍ 21 ന് രണ്ട് കത്തോലിക്കാ പള്ളികള്‍, ഒരു പ്രൊട്ടസ്റ്റന്റ് പള്ളി, നാല് ഹോട്ടലുകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ചാവേര്‍ ബോംബാക്രമണത്തില്‍ 260 ലധികം പേര്‍ കൊല്ലപ്പെടുകയും 500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates